»   » ഒത്തുതീര്‍പ്പിനില്ലെന്ന് കാവ്യയുടെ പിതാവ്

ഒത്തുതീര്‍പ്പിനില്ലെന്ന് കാവ്യയുടെ പിതാവ്

Posted By:
Subscribe to Filmibeat Malayalam
Kavya
കാവ്യാ മാധവന്റെ വിവാഹമോചനക്കേസ് കോടതിക്കു പുറത്ത് ഒത്തു തീര്‍ക്കുന്നതിനു തങ്ങള്‍ തയാറല്ലെന്നു കാവ്യയുടെ പിതാവ് പി മാധവന്‍. ഒത്തു തീര്‍പ്പു സംബന്ധിച്ച് ഇരു കുടുംബങ്ങളും ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കും കുടുംബത്തിനുമെതിരായ കേസ് പിന്‍വലിക്കണമെന്ന ധാരണാപത്രത്തില്‍ കാവ്യയും താനും ഒപ്പുവച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധവന്‍ പറഞ്ഞു.

ഈ മാസം 23നും 28നും കോടതി കേസ് വീണ്ടും പരിഗണിക്കും.കേസ് കോടതിക്കു മുന്നിലാണ്. കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് നിഷാലിന്റെ ഭാഗത്തു നിന്ന് ഒരാള്‍ തങ്ങളെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പ് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നു കാവ്യയുടെ അഭിഭാഷകന്‍ എ.വി. തോമസ് പറഞ്ഞു.

അതേ സമയം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പുറത്തായതാണ് ധാരണയ്ക്ക് തടസ്സമായതെന്നും സൂചനയുണ്ട്. ഈ വഴിയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഒരു സ്വകാര്യ മലയാളം ചാനലും പത്രവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒത്തുതീര്‍പ്പു നീക്കം പുറത്താകരുതെന്ന് രണ്ടുകൂട്ടരും തമ്മില്‍ ധാരണയുണ്ടായിരുന്നു. എന്നാലിത് നടക്കാതെ വന്നതോടെയാണ് ഒത്തുതീര്‍പ്പ് നീക്കത്തില്‍ പിന്‍മാറാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നു.

കാവ്യയുടെ കുടുംബം ഇടപെട്ടതിനെത്തുടര്‍ന്ന് ചാനല്‍ വാര്‍ത്ത പിന്‍വലിച്ചിരുന്നു. വൈകിട്ട് ആറിനു സംപ്രേഷണം ചെയ്ത വാര്‍ത്ത പിന്നീടുള്ള ബുള്ളറ്റിനുകളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam