»   » മധുരക്കിനാവില്‍ ലഹരിയുമായി പൃഥ്വിരാജ്

മധുരക്കിനാവില്‍ ലഹരിയുമായി പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj and Akhila
ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ.... എവിടെനിന്നെങ്കിലും ഈ വരികള്‍ ചെവിയിലെത്തുമ്പോള്‍ ഒന്നിളകിയാടാന്‍ തോന്നാത്തവര്‍ ചുരുക്കമായിരിക്കും. പഴയതലമുറയ്ക്കും പുതിയ തലമുറയ്ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട പാട്ട്.

എണ്‍പതുകളിലെ റൊമാന്റിക് ഹീറോ റഹ്മാന്റെ ചടുലനൃത്തം, ഒരുകാലഘട്ടം തന്നെ നെഞ്ചേറ്റിയ ഈ ഗാനം വീണ്ടും വെള്ളിത്തിരയില്‍ അവതരിക്കുന്നു. ഗാനരംഗത്ത് റഹ്മാനും ശോഭനയ്ക്കും പകരം യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും പുതിയ നായിക അഖിലയും.

തേജാഭായ് ആന്റ് ഫാമിലി എന്ന പുതിയ ചിത്രത്തിലാണ് കാണാമറയത്ത് എന്ന ചിത്രത്തിലെ ഈ ഗാനം റീമിക്‌സ് ചെയ്ത് എത്തുന്നത്. ദീപക് ദേവാണ് ഗാനത്തിന്റെ റീമിക്‌സ് ഒരുക്കുന്നത്. ബിച്ചു തിരുമലയുടെതാണ് ഈ ഗാനത്തിന്റെ വരികള്‍. ശ്യാമായിരുന്നു സംഗീത സംവിധായകന്‍.

ഹ്യുമറും ആക്ഷനും സമ്മേൡക്കുന്ന തേജാഭായിയുടെ ഹൈലൈറ്റുകളില്‍ ഒന്നാണ് ഈ ഗാനരംഗം. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അധോലോകനായകന്റെ വേഷമാണ് ചെയ്യുന്നത്. ദീപു കരുണാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

English summary
The evergreen dance song of Mollywood 'Oru Madhurakinavin' will be featured for the new movie 'Thejabhai and family'. The Prithviraj movie which will have him in the title character will have the remix version of the song which was originally used for the eighties hit 'Kanaamarayathu'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam