»   » മുതലക്കഥയുമായി പ്രമോദ്പപ്പന്‍

മുതലക്കഥയുമായി പ്രമോദ്പപ്പന്‍

Subscribe to Filmibeat Malayalam
Makaram-Pramod Pappans next
മരണം വിതയ്ക്കുന്ന മകരത്തിന്റെ കഥയുമായി പ്രമോദ് പപ്പന്‍ എത്തുന്നു. നരഭോജികളായ ജീവികളുടെ കഥകള്‍ ഹോളിവുഡിന് പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും മലയാളത്തില്‍ ഇത്തരം സിനിമകള്‍ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളു. പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ജാസ്, അനക്കോണ്ട, ലേക്ക് പ്ലാസിഡ്, പിരാന തുടങ്ങിയ സിനിമകളുടെ ശൈലിയില്‍ ഒരു ഉഗ്രന്‍ സിനിമ തന്നെയാണ് മകരം എന്ന ചിത്രത്തിലൂടെ പ്രമോദ് പപ്പന്‍ ലക്ഷ്യമിടുന്നത്്.

മരണത്തിന്റെ തണുത്ത കണ്ണുകളുമായി മകര മാസത്തില്‍ സീതപ്പുഴ ഗ്രാമത്തിലെത്തുന്ന മുതലയുടെ കഥയാണ് മകരത്തിലൂടെ പ്രമോദ് പപ്പന്‍ ദൃശ്യവത്ക്കരിയ്ക്കുന്നത്. മുതലയുടെ സംസ്‌കൃത നാമമാണ് മകരം. ബ്ലാക്ക് സ്റ്റാലിയണിന് ശേഷം ജോയല്‍ സിനിലാബിന്റെ ബാനറില്‍ ബോബി ജോര്‍ജ്ജ് നിര്‍മ്മിയ്ക്കുന്ന ചിത്രം പൂര്‍ണമായും ഗ്രാഫിക്‌സ് സാധ്യതകള്‍ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കുക.

ക്രൂരനായ മുതല സീതപ്പുഴ ഗ്രാമത്തില്‍ സൃഷ്ടിയ്ക്കുന്ന ഭീകരതകളാണ് ചിത്രത്തിന്റെ പ്രമേയം. ഹോളിവുഡില്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യകള്‍ ത്‌ന്നെയാണ് മകരത്തിനും പ്രയോജനപ്പെടുത്തുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുക്കുന്ന സിനിമയില്‍ അതാത് ഭാഷകളിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.

മകരത്തിന്റെ പ്രധാന ഹൈലൈറ്റായ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജീമോന്‍ പാലേലിയാണ്. അഞ്ച് ക്യാമറകള്‍ ഉപോയഗിച്ച് ചിത്രീകരിയ്ക്കുന്ന മകരത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam