twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പശുപതിയുമായ് വീണ്ടും നിഷാദ്

    By Ravi Nath
    |

    No66 Madurai Bus
    നാടകത്തിന്റെ കരുത്തില്‍ തമിഴ്‌സിനിമയില്‍ അഭിനയത്തിന്റെ പുത്തന്‍ ഭാവുകത്വം കൊണ്ടുവന്ന പശുപതി വീണ്ടും ഒരു മലയാളചിത്രത്തില്‍ നായകനാവുന്നു. പകല്‍, നഗരം, വൈരം എന്നീ ചിത്രങ്ങള്‍ക്കുശേഷം എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന നമ്പര്‍ 66 മധുരബസ് എന്ന ചിത്രത്തിലാണ് പശുപതി എത്തുന്നത്.

    പശുപതി നിഷാദിന്റെ വൈരത്തില്‍ നായകനായിരുന്നു. അമല്‍ നീരദിന്റെ ബിഗ്ബിയില്‍ പോലീസ് ഓഫീസറുടെ വേഷത്തിലും മലയാളിപ്രേക്ഷകര്‍ ഇദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ടിട്ടുണ്ട്. വരദരാജന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ വീണ്ടുമെത്തുന്ന പശുപതിയുടെ ചിത്രത്തില്‍ പത്മപ്രിയ, മല്ലിക, ശ്വേതമേനോന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. അങ്ങാടിത്തെരുവിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന വസന്തബാലന്റെ ആറവാനാണ് പശുപതിയുടെ തമിഴിലെ പുതിയ കഥാപാത്രം.

    എം.എ.നിഷാദ് ഇതിനുമുമ്പ് ചെയ്ത മൂന്ന് ചിത്രങ്ങളും പോലെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയം തന്നെയാണ്
    നമ്പര്‍ 66 മധുര ബസിനും വിഷയമാകുന്നത്. മധുരബസ് ഒരു യാത്രയുടെ കഥയാണ്.നെഞ്ചില്‍ നീറ്റലുകള്‍ അവശേഷിപ്പിക്കുന്ന സാഹസികമായ ഒരു യാത്രയുടെ കഥ.

    അടിസ്ഥാന ജനതയുടെ പ്രതീക്ഷകള്‍ പൂക്കുന്ന ജീവിതവഴിയില്‍, കണ്ണീരും, ചോരയും, വിയര്‍പ്പും, വീണുകിടക്കുന്ന വഴിയിലൂടെ, മരണഭീതിയില്ലാതെ ഉറച്ച കാല്‍വെപ്പുകളോടെ വരദരാജന് യാത്രചെയ്യേണ്ടിവരികയാണ്.അയാളുടെ ഹൃദയത്തില്‍ അടക്കിപ്പിടിച്ചു സൂക്ഷിച്ചിട്ടുണ്ട് മൂര്‍ച്ച നഷ്ടപ്പെടാത്ത വിധം രാകി മിനുക്കിയ ഒരുകത്തി.

    ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയില്‍ അശരണയായ ഒരു പെണ്‍കുട്ടി അയാളില്‍ അഭയംതേടി അയാളുടെ ചുമലുകളിലേക്ക്
    ചായുന്നു.സാമൂഹ്യപ്രസക്തമായ ഈ കഥാപാത്രത്തേയും വിഷയത്തെയും ഏറെ സന്തോഷത്തോടെയാണ് പശുപതി സ്വീകരിച്ചത്.

    ഭാവയാമി എന്ന കഥാപാത്രമായി മല്ലികയും, സൂര്യപ്രഭയായി പത്മപ്രിയയും, രാധികാമേനോനായി ശ്വേതമേനോനും
    ശക്തമായ സാന്നിദ്ധ്യമാവുകയാണ് ചിത്രത്തില്‍. ഇവര്‍ക്കു പുറമേ തിലകന്‍, ജഗതി, അശോകന്‍, ശ്രീജിത്ത് രവി, ജഗദീഷ്, കല്പന, സീമ ജി നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

    സീരിയല്‍ തിരക്കഥ രംഗത്തുനിന്നും വരുന്ന കെ.വി. അനിലിന്റെതാണ് രചന. ഛായാഗ്രഹണം പ്രദീപ് നായര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്കുന്നു. കല ഗിരീഷ് മേനോന്‍, എന്‍.എഫ്.എസ്.ഇ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അച്ചന്‍കോവില്‍, തെങ്കാശി, മധുര, പുനലൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കുന്ന മധുരബസ് ക്രിസ്മസിന് തിയറ്ററുകളിലെത്തും.

    English summary
    Tamil film actor Pasupathi is once again doing an important role in director M A Nishad’s upcoming project No 66 Madurai Bus’. In his last film Vairam’, Pasupathi did the role of father of Dhanya Mary Varghese. Journalist turned novelist K V Anil has penned the story, screen play and dialogue. J Prasad is producing the film under the banner of Thottungal Films. The romantic story is packed with adventure and revenge. Locations will be in Kerala and Tamilnadu. Artistes from Malayalam, Tamil and Telugu industry will also star in this film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X