»   » പഴശ്ശിരാജ ഏപ്രില്‍ 10ന്‌

പഴശ്ശിരാജ ഏപ്രില്‍ 10ന്‌

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാകുമെന്ന്‌ കരുതപ്പെടുന്ന പഴശ്ശിരാജ ഏപ്രില്‍ പത്തിന്‌ തിയറ്ററുകളിലെത്തും. വടക്കന്‍ വീരഗാഥയ്‌ക്ക്‌ ശേഷം എംടി-ഹരിഹരന്‍-മമ്മൂട്ടി കൂട്ടുകെട്ട്‌ ഒരുമിക്കുന്ന പഴശിരാജ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പ്രത്യേകതയുമായാണ്‌ തിയറ്ററുകളിലെത്തുക.

പലവിധ കാരണങ്ങള്‍ മൂലം രണ്ട്‌ വര്‍ഷത്തോളം ചിത്രീകരണം നീണ്ട പഴശ്ശിരാജയ്‌ക്ക്‌ പത്തു കോടിയോളം ചെലവ്‌ വന്നെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇത്‌ ശരിയാണെങ്കില്‍ മലയാളത്തിലെ എക്കാലത്തെയും ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമെന്ന പദവി പഴശ്ശിരാജിയ്‌ക്ക്‌ സ്വന്തമാകും.

ഗോകുലം ഫിലിംസ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ ശരത്‌കുമാര്‍, കനിഹ, പത്മപ്രിയ,സുമന്‍ തുടങ്ങിയവരടങ്ങുന്ന വമ്പന്‍ താരനിര അഭിനയിക്കുന്നുണ്ട്‌.

പത്ത്‌ ഷെഡ്യൂളുകളില്‍ പത്ത്‌ ലൊക്കെഷനുകളിലായി 140 ദിവസം കൊണ്ടാണ്‌ പഴശ്ശിരാജയുടെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായത്‌. ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമായതിനാല്‍ ഒരു വൈഡ്‌ റിലീസ്‌ നടത്താനാണ്‌ ഗോകുലം ഫിലിംസ്‌ പദ്ധതിയിട്ടിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam