»   » പഴശ്ശിരാജ ബ്ലൂ റേയില്‍

പഴശ്ശിരാജ ബ്ലൂ റേയില്‍

Posted By:
Subscribe to Filmibeat Malayalam
Pazhassi Raja
മമ്മൂട്ടി-ഹരിഹരന്‍-എംടി ടീമിന്റെ പഴശ്ശിരാജയുടെ ബ്ലൂ റേ ഡിസ്ക്കുകള്‍ വിപണിയിലെത്തി. സിനിമയുടെ സിഡി-ഡിവിഡികള്‍ പുറത്തിറക്കിയ മോസര്‍ബെയര്‍ തന്നെയാണ് ബ്ലൂ റേയും വിപണിയിലെത്തിച്ചിരിയ്ക്കുന്നത്.

മലയാളത്തിലെ ആദ്യ ബ്ലൂ റേ സിനിമയെന്ന ബഹുമതിയും ഇതോടെ പഴശ്ശിരാജയ്ക്ക് സ്വന്തമായി. 799 രൂപയാണ് പഴശ്ശിരാജയുടെ ബ്ലൂറേ ഡിസ്ക്കിന് വിലയിട്ടിരിയ്ക്കുന്നത്. ഡിവിഡി പ്രിന്റിനേക്കാള്‍ അഞ്ചോ ആറോ മടങ്ങ് ക്രിസ്റ്റര്‍ ക്ലിയര്‍ ദൃശ്യവ്യക്തതയും 7.1 സറൗണ്ട് സൗണ്ടുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഒരു തിയറ്റര്‍ അനുഭവം തന്നെയാണ് ബ്ലൂ റേ ഡിസ്ക്കിലൂടെ ലഭ്യമാവുക.

കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പഴശ്ശിരാജയുടെ ബ്ലൂറേ ഡിസ്ക്ക് ലോഞ്ചിങ് പ്രോഗ്രാം നടത്തിയത്. മമ്മൂട്ടി, ഫിലിം പ്രൊഡ്യൂസേഴ്‌സല് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍, മോസര്‍ബെയര്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പഴശ്ശിരാജയുടെ സിഡി-ഡിവിഡികള്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം ഡിവിഡികളാണ് മൊത്തത്തില്‍ വിറ്റുപോയത്. ഈ വിജയം ബ്ലൂറേയിലും ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് മോസര്‍ബെയര്‍. പഴശ്ശിരാജയ്ക്ക് പിന്നാലെ ട്വന്റി20, മായാവി, 2 ഹരിഹര്‍നഗര്‍, ചട്ടന്പിനാട് എന്നീ സിനിമകളുടെ ബ്ലൂറേ ഡിസ്ക്കുകള്‍ കൂടി മോസര്‍ബെയര്‍ ഉടന്‍ വിപണിയിലെത്തിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam