»   » ഗോസിപ്പ് മോഹന്‍ലാലിനെ തളര്‍ത്തി: മുകേഷ്

ഗോസിപ്പ് മോഹന്‍ലാലിനെ തളര്‍ത്തി: മുകേഷ്

Posted By:
Subscribe to Filmibeat Malayalam
Mukesh
കണ്ണൂര്‍: ചലച്ചിത്രപ്രവര്‍ത്തകരെക്കുറിച്ച് ഗോസിപ്പുണ്ടാക്കരുതെന്നും അവരില്‍ പലരും അത് താങ്ങാന്‍ ശേഷിയില്ലാത്തവരാണെന്നും സംഗീതനാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ നടന്‍ മുകേഷ്. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നേതാക്കള്‍ പരസ്പരം ചെയ്യുന്നതു പോലെ കൊണ്ടും കൊടുത്തുമുള്ള പരിപാടി കലാകാരന്മാരോടു ചെയ്യരുത്. സിനിമാക്കാരില്‍ 95 ശതമാനം പേരും അത്തരം വിമര്‍ശനങ്ങളെ അഭിമൂഖീകരിക്കാന്‍ ശേഷിയില്ലാത്തവരാണ്.

ചെറിയ ഗോസിപ്പ് കേട്ടാല്‍ പോലും തളര്‍ന്നു പോകുന്നവരാണു സിനിമാക്കാര്‍. മോഹന്‍ലാലിനെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ അസത്യമായിരുന്നു. സഹോദരനെക്കുറിച്ചും മറ്റും പറഞ്ഞതു മോഹന്‍ലാലിനെ ഏറെ ദു:ഖിതനാക്കിയിരുന്നു. ലാലിന്റെ തന്നെ അഭ്യര്‍ഥന മാനിച്ചാണു മറ്റു സിനിമാപ്രവര്‍ത്തകര്‍ വിവാദത്തില്‍ ഇടപെടാതിരുന്നത്-മുകേഷ് വെളിപ്പെടുത്തി.

സിനിമയിലെ നടീനടന്മാരെ സൂപ്പര്‍ താരങ്ങള്‍ തീരുമാനിക്കുന്നതില്‍ തെറ്റില്ല. പടം നന്നായി ഓടാന്‍ വേണ്ടി നായകന്മാര്‍ മികച്ച സഹനടീനടന്മാരെ തിരഞ്ഞെടുക്കുന്നു. അല്ലാതെ അവരുടെ സ്വന്തം മകനെയും മച്ചമ്പിയെയുമൊന്നും അല്ലല്ലോ അഭിനയിപ്പിക്കുന്നത്- മുകേഷ് ചോദിച്ചു.

പ്രേക്ഷകര്‍ക്കു നവ്യാനുഭൂതി നല്‍കാനാണ് അവര്‍ നായികയായി പുതുമുഖങ്ങളെ പരിഗണിക്കുന്നത്. പ്രേക്ഷകര്‍ക്കു മടുത്താല്‍ സൂപ്പര്‍ താരങ്ങളും ഔട്ടാവും. അങ്ങനെ ഔട്ടാവാതിരിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ഓരോന്നു ചെയ്യുമ്പോള്‍ നമ്മള്‍ അപ്രീഷിയേറ്റ് ചെയ്യുകയാണു വേണ്ടതെന്നും താരം പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam