»   » രാജ+മമ്മൂട്ടി=വിജയം; മമ്മി & മിയും ഹിറ്റ്

രാജ+മമ്മൂട്ടി=വിജയം; മമ്മി & മിയും ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Pokkiri Raja
ബെല്ലാരി രാജ, പഴശ്ശിരാജ, ഇപ്പോഴിതാ പോക്കിരി രാജ, മമ്മൂട്ടിയുടെ ഒരു രാജ കൂടി പണം വാരുകയാണ്. പൃഥ്വിരാജും മമ്മൂട്ടിയും ശ്രീയസരണും ഒന്നിച്ച ഈ തട്ടുപൊളിപ്പന്‍ പടം 16.10 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും ഇതുവരെ വാരിക്കൂട്ടിയത്.

85 റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിതരണക്കാരുടെ ഷെയര്‍ മാത്രം ഏഴരക്കോടിയോളം വന്നിട്ടുണ്ട്. പോക്കിരി രാജയ്ക്ക് വേണ്ടി അഞ്ചരക്കോടിയോളം മുടക്കിയ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഏറെ സന്തോഷിയ്ക്കാന്‍ വക നല്‍കുന്നതാണ് ഈ ലാഭക്കണക്കുകള്‍. 35 ദിവസം പിന്നിടുമ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ പോക്കിരിരാജ തന്നെയാണ് മുന്നില്‍.

ജിത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി ആന്‍ഡ് മി വിജയം നേടുന്നതും സിനിമാവിപണിയ്ക്ക് പുതിയ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. അര്‍ച്ചന കവി, കുഞ്ചാക്കോ ബോബന്‍, ഉര്‍വശി മുകേഷ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മമ്മി ആന്‍ഡ് മി കുടുംബകഥയാണ് പറയുന്നത്. രണ്ടേ കാല്‍ കോടിയില്‍ തീര്‍ന്ന പടം ഈ വര്‍ഷത്തെ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ വിതരണക്കമ്പനിയായ മാക്‌സ് ലാബിനായിരിക്കും മമ്മി ആന്റ് മി നേട്ടമുണ്ടാക്കിക്കൊടുക്കുക.

ദിലിപീന്റെ സൂപ്പര്‍ഹിറ്റായ പാപ്പി അപ്പച്ച ചാര്‍ട്ടില്‍ മൂന്നാമത് നില്‍ക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു നാലാമതാണ്. സാറ്റലൈറ്റ് റേറ്റായി വമ്പന്‍ തുക നേടിയത് നിര്‍മാതാവിനെ സേഫാക്കിയിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam