»   » ത്രില്ലറില്‍ നിന്നും പൂനം കൗറിനെ പുറത്താക്കി

ത്രില്ലറില്‍ നിന്നും പൂനം കൗറിനെ പുറത്താക്കി

Posted By:
Subscribe to Filmibeat Malayalam
 Poonam Kaur
പൃഥ്വിരാജിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ത്രില്ലറില്‍ നിന്നും കോളിവുഡ് താരം പൂനം കൗര്‍ പുറത്ത്. ഒരു ദിവസത്തെ ഷൂട്ടിങിന് ശേഷമാണ് നടിയെ സിനിമയില്‍ നിന്നും ഒഴിവാക്കിയത്.

മുന്‍ മിസ് ആന്ധ്രപ്രദേശ് കൂടിയായ പൂനം തമിഴ്-തെലുങ്ക് സിനിമകളിലെ തകര്‍പ്പന്‍ നൃത്തങ്ങളിലൂടെയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധിയ്ക്കപ്പെട്ടത്. ഇടക്കാലത്ത്തന്റെ പേര് ദീപയെന്നാക്കി മാറ്റാനും പൂനം ശ്രമിച്ചിരുന്നു.

മലയാളം ഡയലോഗുകള്‍ക്കനുസരിച്ച് ചുണ്ടനക്കാന്‍ കഴിയാഞ്ഞതാണ് പൂനത്തിന് തിരിച്ചടിയായത്. സാധാരണ ഉപയോഗിക്കുന്ന മലയാളം പദങ്ങള്‍ പോലും പറയാന്‍ നടി ഏറെ വിഷമിച്ചിരുന്നുവത്രേ. ആദ്യദിവസത്തെ ഷൂട്ടിങ് ഇടയ്ക്ക് നിര്‍ത്തിവെച്ച് ചിത്രത്തിന്റെ അണിയറക്കാര്‍ നടിയെ മലയാളം പഠിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല.

പ്രമാദമായ പോള്‍ എം മുത്തൂറ്റ് കേസിനെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലറില്‍ നായികാ കഥാപാത്രത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ഈ സാഹചര്യത്തില്‍ നടിയെ വെച്ച് ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്ന് സംവിധായകനും നിര്‍മാതാവും തീരുമാനിയ്ക്കുകയായിരുന്നുവത്രേ.

ബാംഗ്ലൂര്‍ സ്വദേശിനിയാ കാതറീന്‍ തെരേസ എന്നൊരു താരമാണ് പൂനത്തിന് പകരമായി ത്രില്ലറിലേക്ക് എത്തിയിരിക്കുന്നത്. ഒരു കന്നഡ ചിത്രത്തില്‍ അഭിനയിച്ചത് മാത്രമാണ് കാതറീന് ഫീല്‍ഡിലുള്ള മുന്‍പരിചയം. എന്തായാലും തിരുവനനന്തപുരത്തെ ത്രില്ലറിന്റെ സെറ്റില്‍ കാതറീന്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam