»   » പൃഥ്വിയുടെ വീഴ്ച മുതലെടുക്കാന്‍ ഉണ്ണി മുകുന്ദന്‍

പൃഥ്വിയുടെ വീഴ്ച മുതലെടുക്കാന്‍ ഉണ്ണി മുകുന്ദന്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj-Unni Mukundan,
ഭാഗ്യം കൊണ്ടുമാത്രം തനിയ്ക്ക് വീണുകിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. മല്ലു സിങ് എന്ന ചിത്രം പൃഥ്വിയുടെ കയ്യില്‍ നിന്ന് വഴുതിപോയപ്പോള്‍ ലോട്ടറിയടിച്ചത് ഉണ്ണിയ്ക്കാണ്. പൃഥ്വി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കഥാപാത്രം പക്ഷേ കയ്യില്‍ നിന്ന് വഴുതിപോവുകയായിരുന്നു. ഡേറ്റ് ക്ലാഷ് മൂലം മല്ലു സിങ്ങില്‍ നിന്ന് പിന്‍മാറാന്‍ പൃഥ്വി നിര്‍ബന്ധിതനായപ്പോള്‍ പകരം നറുക്കു വീണതാകട്ടെ ഉണ്ണിയ്ക്കും.

തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ നായകനായ ഉണ്ണി മല്ലു സിങ്ങിനെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. മല്ലുസിങ്ങിലെ കഥാപാത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. അത് നന്നായി ചെയ്യാനാകുമെന്ന് തന്നെ കരുതുന്നു-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് നാടുവിട്ടുപോയ തന്റെ ബന്ധുവിനെ തിരക്കി പഞ്ചാബിലെത്തുന്ന അനി എന്ന കഥാപാത്രത്തിലൂടെയാണ് മല്ലുസിങ്ങിന്റെ കഥ വികസിയ്ക്കുന്നത്. കുഞ്ചാക്കോ ബോബനാണ് അനിയായി ചിത്രത്തില്‍ വേഷമിടുന്നത്.

മുംബൈ പൊലീസില്‍ നിന്നും ഡേറ്റ് ക്ലാഷ് മൂലം പൃഥ്വി പുറത്തായിരുന്നു. പൃഥ്വിയുടെ ഡേറ്റ് ലഭ്യമല്ലെന്ന് വാര്‍ത്ത പരന്നതോടെ പൃഥ്വിയ്ക്കായി കരുതി വച്ച പല വേഷങ്ങളും ഉണ്ണി മുകുന്ദനെ തേടിയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പൃഥ്വിയുടെ കന്നിച്ചിത്രമായ നന്ദനത്തിന്റെ തമിഴ് റീമേക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണി പൃഥ്വിയ്ക്ക് പാരയാവുമോ എന്നാണ് ഇനി അറിയേണ്ടത്.

English summary
Almost a year after the photos of Prithviraj's Punjabi avatar in Vysakh's Mallu Singh began circulating, the director and his team have gone back to studio to bring out a brand new set of photos featuring a new lead actor.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam