»   » ടോട്ടല്‍ കേസില്‍ റോമയും സാക്ഷിപ്പട്ടികയില്‍

ടോട്ടല്‍ കേസില്‍ റോമയും സാക്ഷിപ്പട്ടികയില്‍

Subscribe to Filmibeat Malayalam
Roma
തമിഴിലും മലയാളത്തിലും സുന്ദരിപ്രാവായി വിലസുകയാണ്‌ റോമ. തമിഴില്‍ വഞ്ചക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വില്ലത്തിയായി അഭിനയിക്കുന്ന റോമ മലയാളത്തില്‍ ഉത്തരാസ്വയംവരമെന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയാണ്‌. രണ്ടു ഭാഷകളിലുമായി ഏറെ തിരക്കുള്ള നടിയിപ്പോള്‍ കേരളത്തെ ഞെട്ടിച്ച ഒരു കേസിലെ സാക്ഷിപ്പട്ടകയില്‍ ഉള്‍പ്പെട്ടിരിയ്‌ക്കുന്നു.

ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പ്‌ കേസിലെ സാക്ഷിപ്പട്ടികയിലാണ്‌ നടി ഉള്‍പ്പെട്ടിരിയ്‌ക്കുന്നത്‌. കേസിലെ 320 സാക്ഷികളില്‍ ഒരാളാണ്‌ നടി. ടോട്ടല്‍ ഫോര്‍ യു ഉടമയും കേസിലെ ഒന്നാം പ്രതിയുമായ ശബരിനാഥ്‌ നിര്‍മ്മിച്ച ആല്‍ബത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്‌. ഇതിന്‌ പുറമെ കോവളത്തെ നക്ഷത്ര ഹോട്ടലില്‍ ശബരിനാഥ്‌ നടത്തിയ വമ്പന്‍ പാര്‍ട്ടിയിലും റോമ പങ്കെടുത്തിരുന്നു.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

കഴിഞ്ഞ ഒരു വര്‍ഷമായി ക്രൈംബ്രാഞ്ച്‌ അന്വേഷിയ്‌ക്കുന്ന ടോട്ടല്‍ കേസിലെ കുറ്റപത്രം ഈയടുത്താണ്‌ സമര്‍പ്പിയ്‌ക്കപ്പെട്ടത്‌. കേസന്വേഷണത്തിനിടെ പൊലീസ്‌ റോമയെയും ചോദ്യം ചെയ്‌തിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam