»   » അശ്ലീലരംഗം: ഷക്കീലക്കെതിരെ കേസ്

അശ്ലീലരംഗം: ഷക്കീലക്കെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Shakkela
തെന്നിന്ത്യന്‍ ബി ഗ്രേഡ് ചിത്രങ്ങളിലെ താരറാണി ഷക്കീലക്കെതിരെ പൊലീസ് കേസ്. ഷക്കീല നായികയായ സിനിമയില്‍ അശ്ലീലരംഗങ്ങള്‍ അധികരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് തിരുനെല്‍വേലി പൊലീസ് കേസെടുത്തത്.

തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ബി ഗ്രേഡ് സിനിമകളില്‍ നായികയായ ഷക്കീല പക്ഷേ അടുത്തകാലത്തൊന്നും അത്തരം സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ തന്റെ പ്രതാപകാലത്ത് മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് നടിയെ ഇപ്പോള്‍ പുലിവാല് പിടിപ്പിച്ചിരിയ്ക്കുന്നത്.

സിനിമയുടെ തമിഴ് പതിപ്പായ ഇളമൈ നാട്കള്‍ തിരുനെല്‍വേലിയ്ക്കടുത്തുള്ള പാളയംകോട്ടൈയിലുള്ള ഒരു ബി ക്ലാസ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകാരമില്ലാത്ത ഒട്ടേറെ അശ്ലീലരംഗങ്ങളുണ്ടെന്ന് രഹസ്യവിവരം പൊലീസിന് ആരോ നല്‍കി. തുടര്‍ന്ന് തിയറ്റര്‍ റെയ്ഡ ചെയ്ത പൊലീസ് പ്രിന്റ് കണ്ട്‌കെട്ടുകയും ഷക്കീല, നടന്‍ ദിനേഷ്, തിയറ്റര്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. പ്രതികളോട് കോടതിയില്‍ ഹാജരാവാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Malayalam film starring Shakeela was dubbed and released as Ilamai Naatkal and the policemen were informed by anonymous sources that several scenes are extremely obscene and are being played despite the censors not approving it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam