»   » സിദ്ദിഖ്‌ വീണ്ടും ക്യാമറക്ക്‌ മുമ്പില്‍

സിദ്ദിഖ്‌ വീണ്ടും ക്യാമറക്ക്‌ മുമ്പില്‍

Subscribe to Filmibeat Malayalam
Siddique
സംവിധായകന്‍ സിദ്ദിഖ്‌ വീണ്ടും ക്യാമറക്ക്‌ മുമ്പില്‍. ജയസൂര്യ-കുഞ്ചാക്കോ ടീമിനെ നായകന്‍മാരാക്കി വികെ പ്രകാശ്‌ ഒരുക്കുന്ന ഗുലുമാല്‍ ദി എസ്‌ക്കേപ്പ്‌ എന്ന ചിത്രത്തിലൂടെയാണ്‌ സിദ്ദിഖ്‌ വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിന്റെ ഹിറ്റ്‌ മേക്കറായ സിദ്ദിഖ്‌ ക്യാമറയ്‌ക്ക്‌ മുമ്പിലെത്തിയപ്പോഴെല്ലാം സിദ്ദിഖായിട്ടു തന്നെയാണ്‌ എത്തിയത്‌. മുമ്പ്‌ താഹ സംവിധാനം ചെയ്‌ത ഫൈഫ്‌ സ്റ്റാര്‍ ഹോസ്‌പിറ്റല്‍ എന്ന ചിത്രത്തിലാണ്‌ സിദ്ദിഖ്‌ ഇതിന്‌ മുമ്പ്‌ അഭിനയിച്ചത്‌.

ഗുലുമാലില്‍ സിനിമയ്‌ക്കുള്ളിലെ സിനിമയിലെ സംവിധായകനായാണ്‌ സിദ്ദിഖ്‌ വേഷമിട്ടിരിയ്‌ക്കുന്നത്‌. ചിത്രത്തിന്റെ നിര്‍ണായകമായ ഭാഗവും സിദ്ദിഖിന്റെ രംഗപ്രവേശനവും കൂട്ടിക്കലര്‍ത്തിയാണ്‌ വികെ പ്രകാശ്‌ ഈ രംഗം അവതരിപ്പിയ്‌ക്കുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

തട്ടിപ്പ്‌ തൊഴിലാക്കിയ രണ്ട്‌ യുവാക്കളുടെ കഥ പറയുന്ന ഗുലുമാല്‍ ദി എസ്‌ക്കേപ്പില്‍ മിത്രയാണ്‌ നായിക. നവാഗതനായ വൈ വി രാജേഷിന്റേതാണ്‌ തിരക്കഥ. ഗുലുമാലിലൂടെ പുരുഷന്‍മാര്‍ കുത്തകയാക്കിയിരുന്ന ഛായാഗ്രഹണ മേഖലയിലേക്ക്‌ ഒരു വനിത കൂടി വന്നെത്തുകയാണ്‌. ഫൗസിയയാണ്‌ ചിത്രത്തിന്റെ ക്യാമറവുമണ്‍. ട്രാന്‍സ്‌ഡ്‌ ആന്‍ഡ്‌ ഫിലിം മേക്കേഴ്‌സിന്റെ ബാനറില്‍ സജിതാ പ്രകാശ്‌ നിര്‍മ്മിയ്‌ക്കുന്ന ഗുലുമാലിന്റെ ഷൂട്ടിങ്‌ കൊച്ചിയില്‍ തുടരുകയാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam