»   » മനുവിനെ തഴഞ്ഞു; സിദ്ധാര്‍ഥ് തന്നെ നായകന്‍

മനുവിനെ തഴഞ്ഞു; സിദ്ധാര്‍ഥ് തന്നെ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Nidra
സംവിധായകന്‍ ഭരതന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ നിദ്രയുടെയും പുതിയപതിപ്പ് തയ്യാറാവുകയാണ്. മകന്‍ സിദ്ധാര്‍ഥാണ് നിദ്ര റീമേക്ക് ചെയ്യുന്നത്. ചിത്രത്തില്‍ നായകനായി തീരുമാനിച്ചത് ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മനുവിനെയായിരുന്നു. നിദ്രയിലെ നായകകഥാപാത്രത്തെക്കുറിച്ച് മനുകണ്ട സ്വപ്‌നങ്ങളത്രയും പാഴായിരിക്കുന്നു. ഇപ്പോള്‍ സിദ്ധാര്‍ഥ് തന്നെ നായകനായി അഭിനയിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

നിദ്രയുടെ പഴയപതിപ്പ് അതേപടി പകര്‍ത്തുകയല്ല പുതിയ ചിത്രത്തില്‍. കാലവും ജീവിതാവസ്ഥയില്‍ വന്ന മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പഴയ കഥാബീജത്തില്‍ നിന്നും പുതിയ ചിത്രമായിട്ടാണ് പുതിയ നിദ്രയെ സന്തോഷ് ഏച്ചിക്കാനം തയ്യാറാക്കുന്നത്.

കഥാപാത്രത്തിനുവേണ്ട തയ്യാറെടുപ്പുകളെല്ലാ മനു നടത്തിവരുകയായിരുന്നു. ചിത്രത്തിനായി നായിക റിമ കല്ലിങ്കലുമൊത്ത് വിശദമായ ഫോട്ടോഷൂട്ടുകളും നടത്തി. സുഹൃത്ത് എന്നുപേരിട്ടിരുന്ന ചിത്രത്തെ കുറിച്ച് നല്ല റിപ്പോര്‍ട്ടുകള്‍ ഫോട്ടോ ഷൂട്ടിംഗിനെ അതികരിച്ചുതന്നെ വന്നുതുടങ്ങിയിരുന്നു.

ഒടുവില്‍ സിനിമ തുടങ്ങിയപ്പോള്‍ താടിയും മുടിയുമൊക്കെ നീട്ടി കഥാപാത്രമായി പ്രതീക്ഷയോടെ
കാത്തിരുന്ന നായകന്‍ ഔട്ടായി, സംവിധായകന്‍ തന്നെ നായകന്‍. മറ്റ് അവ സരങ്ങള്‍ നഷ്ടപ്പെടുത്തികാത്തിരുന്ന മനുവിനെ അഭിനയിക്കാനറിയില്ലെന്നു പറഞ്ഞുമാറ്റിയെന്നാണ് പറയപ്പെടുന്നത്.

ടൂര്‍ണ്ണമെന്റ്‌സിനിമ സാമ്പത്തികമായ് പരാജയമായിരുന്നുവെങ്കിലും മനുവിന്റെ അഭിനയ സാദ്ധ്യതകളെ ചിത്രം പരിചയപ്പെടുത്തുക തന്നെ ചെയ്തിട്ടുണ്ട്. അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന്റേയും അവഗണിക്കപ്പെടുന്നതിന്റേയും അനുഭവങ്ങള്‍ ഏറെ കണ്ടതാണ് കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍.

അമ്മ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നുവെന്നതു തുടങ്ങി പലവാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ കാര്യങ്ങള്‍ ഒന്നും തന്നെ കൃത്യമായി എവിടെയുമെത്തിയില്ല. ഏറെ കാലത്തിനു
ശേഷമാണ് സിദ്ധാര്‍ത്ഥിന് ഒരവസരം കൈവന്നത്, എന്നിട്ടിപ്പോള്‍ സ്വന്തം അനുഭവങ്ങളോര്‍ക്കാതെ ഒരു യുവനടനെ നിരാശനാക്കി.

സിനിമയില്‍ ഒന്നും ഒന്നിനോടും കടപ്പെടുന്നില്ല. ഏകപക്ഷീയമായഒഴുക്കില്‍ സിനിമയും ഒഴുകിപോകുന്നു. പലപ്പോഴും സ്വപ്നങ്ങളോടൊപ്പം യാഥാര്‍ത്ഥ്യവും. പുതിയ നിദ്ര മനുവിന്റെ നഷ്ടമാണെങ്കിലും അതിലൂടെ സിദ്ധാര്‍ത്ഥ് മലയാളസിനിമയില്‍ പുതിയ കാല്‍വെയ്പുനടത്തുമെന്നും ഭരതന്‍ ഒരുക്കിയ ദൃശ്യവിസ്മയത്തിന്റെ പാതകളില്‍ സിദ്ധാര്‍ത്ഥ് ടച്ച് ഇനി കാണാനാവുമെന്നും പ്രത്യാശിക്കാം.

English summary
Nidra- the debut directorial venture of Siddharth Bharathan, the son of late director Bharthan has started at Chalakkudy. Featuring the director himself in the lead role, the movie will also have Jishnu, Thalaivasal Vijay, Rajeev Parameshwaran, Vijay Menon and KPAC Lalitha in important roles, while Rima Kallingal will play the heroine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X