വീണ്ടുമൊരു രതിചിത്രം വരുന്നു; ഇണയെ തേടി

അന്നത്തെകാലത്ത് ഏറെ തരംഗം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു ഇത്. ഭരത് രാജ് എന്ന നവാഗതസംവിധായകനാണ് ഇണയെ തേടി റീമേക് ചെയ്യുന്നത്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ ലിവ്‌സാണ് ചിത്രം നിര്‍മ്മിക്കുന്ന.
ചിത്രത്തിന്റെ റീമേക് പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്മിത അവതരിപ്പിച്ച റോള്‍ ഏത് നടി ഏറ്റെടക്കുമെന്നതാണ്. മലയാളത്തില്‍ ഇതിന് സന്നദ്ധരായി ആരുമുണ്ടാവില്ലെന്നതിനാല്‍ തമിഴില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. ഓഗസ്‌റ്റോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
സ്മിത മലയാളത്തിലാദ്യമായി നായികവേഷത്തിലെത്തിയ ചിത്രമാണ് 1981ല്‍ ഇറങ്ങിയ ഇണയെ തേടി. ഇതിനൊപ്പം തന്നെ തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംഗീതസംവിധായകന്‍ ജോണ്‍സണ്‍, സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ തുടങ്ങിയവരുടെ അരങ്ങേറവും ഈ ചിത്രത്തിലൂടെയായിരുന്നു
ഇണയെ തേടി ഭരത് രാജ് രതിനിര്‍വേദം റീമേക്ക് സില്‍ക് സ്മിത bharat raj inaye thedi rathinirvedam remake silk smitha


Click it and Unblock the Notifications