»   » സീതാറാമിലൂടെ സ്‌കന്ദയും നായകനിരയിലേക്ക്‌.

സീതാറാമിലൂടെ സ്‌കന്ദയും നായകനിരയിലേക്ക്‌.

Subscribe to Filmibeat Malayalam
Skanda
'നോട്ട്‌ബുക്ക്‌' ഫെയിം സ്‌കന്ദയും നായകനിരയിലേക്ക്‌. നവാഗതനായ അഗസ്‌ത്യ ദേവര്‍ സംവിധാനം ചെയ്യുന്ന സീതാറാമിലൂടെയാണ്‌ സ്‌കന്ദ നായകനാവുന്നത്‌. തിരുവനന്തപുരം കലാഭവനില്‍ നടന്ന പൂജാ ചടങ്ങുകളില്‍ ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ്‌ ചിത്രം അനൗണ്‍സ്‌ ചെയ്‌തത്‌. പത്മശ്രീ തിലകന്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചു

എസ്‌ വിജയന്‍ നിര്‍മ്മിയ്‌ക്കുന്ന സീതാറാമില്‍ തിലകന്‍, അനന്യ, ആനന്ദ സ്വാമി തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്‌. നാടോടികള്‍ എന്ന കോളിവുഡ്‌ ഹിറ്റിന്‌ ശേഷം അനന്യ അഭിനയികുന്ന ചിത്രം കൂടിയാണ്‌ സീതാറാം. വിജയ്‌കുമാര്‍ തിരക്കഥ രചിയ്‌ക്കുന്ന ചിത്രത്തിന്റെ സംഭാഷണം നിര്‍വഹിച്ചിരിയ്‌ക്കുന്നത്‌ വിനോദ്‌ കെ വിശ്വമാണ്‌.

കുടക്‌, മൈസൂര്‍, തിരുവനന്തപുരം എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളായി നിശ്ചയിച്ചിരിയ്‌ക്കുന്ന സീതാറാമിന്റെ ചിത്രീകരണം ആഗസ്റ്റ്‌ മധ്യത്തോടെ ആരംഭിയ്‌ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam