»   » പൃഥ്വിരാജിനും മീരാ ജാസ്മിനും സമന്‍സ്

പൃഥ്വിരാജിനും മീരാ ജാസ്മിനും സമന്‍സ്

Posted By:
Subscribe to Filmibeat Malayalam
കോഴിക്കോട്: സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍കൂര്‍ തുക കൈപ്പറ്റിയശേഷം വഞ്ചിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിനും മീരാജാസ്മിനും കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.പി. ജോണ്‍ സമന്‍സ് അയച്ചു.

കരിമ്പില്‍ ഫിലിംസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്. മെയ് 16ന് കോടതിയില്‍ ഹാജരാകണമെന്ന് ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാലു വര്‍ഷം മുമ്പ് തങ്ങള്‍ നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ അഞ്ചു ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റിയ ഇരുവരും അഭിനയിക്കാനെത്താതെ വഞ്ചിച്ചെന്ന് കാണിച്ച് കരിമ്പില്‍ ഫിലിംസ് മാനേജിങ് പാര്‍ട്ണര്‍ കെ.എ. ദേവരാജനാണ് ഹര്‍ജി നല്‍കിയത്.

വക്കീല്‍നോട്ടീസ് അയച്ചിട്ടും താരസംഘടനയായ 'അമ്മ'യില്‍ പരാതിപ്പെട്ടിട്ടും പണം തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് കരിമ്പില്‍ ഫിലിംസ് ഉടമകള്‍ പറഞ്ഞു. പണംവാങ്ങി വഞ്ചിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

English summary
The Kozhikode Chief Judicial Magistrate (CJM) has issued summons to Prithviraj Sukumaran and Meera Jasmine, award winning actors, to appear before the court on May 16 in connection with a case filed against them for cheating.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam