»   » വിനയന്റെ യക്ഷിയെ തടയില്ല

വിനയന്റെ യക്ഷിയെ തടയില്ല

Subscribe to Filmibeat Malayalam
Vinayan
മാക്ടയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് സിനിമയില്‍ സജീവമാകാതിരുന്ന സംവിധായകന്‍ വിനയന്‍ പുതിയൊരു ചിത്രവുമായി വീണ്ടും വാര്‍ത്തകളില്‍. യക്ഷിയും ഞാനും എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രവുമായാണ് വിനയന്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ സരോവരം ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്നു. ഒരു യക്ഷിയും ഒരു ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബിനാണ് വില്ലനായി അഭിനയിക്കുന്നത്. കൈതപ്രം രചിയ്ക്കുന്ന വരികള്‍ക്ക് സംഗീതം പകരുന്നത് അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മകന്‍ സാജന്‍ മാധവാണ്.

പുതിയ സിനിമയുടെ ചിത്രീകരണം ആരെങ്കിലും തടഞ്ഞാല്‍ കോടതിയെ സമീപിയ്ക്കുമെന്ന് നേരത്തെ വിനയന്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ കേരളത്തിലെ ഒരു ചലച്ചിത്ര സംഘടനയും വിനയന്റെ സിനിമ തടയുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ആര്‍ക്കും തൊഴില്‍ നിഷേധിയ്ക്കില്ലെന്ന് മാക്ടയ്ക്ക് ബദലായി രൂപീകരിയ്ക്കപ്പെട്ട ഫെഫ്ക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആര്‍ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റൂബന്‍ ഗോമസാണ് സിനിമ നിര്‍മ്മിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam