»   » ട്രാഫിക് ജൂലൈയില്‍

ട്രാഫിക് ജൂലൈയില്‍

Posted By:
Subscribe to Filmibeat Malayalam
Sreenivasan
യുവതാരനിരയ്‌ക്കൊപ്പംെ ശ്രീനിവാസനെ അണിനിരത്തി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ട്രാഫിക്കിന്റെ ഷൂട്ടിങ് ജൂലൈയില്‍ ആരംഭിയ്ക്കുന്നു.

കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍ ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏറെ സവിശേഷതകളോടെയാണ് ബോബി-സഞ്ജയ് ടീം ട്രാഫിക്കിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ ആദ്യമായി കണ്ടുമുട്ടുന്ന നാല് പേരിലൂടെയാണ് സിനിമ വികസിയ്ക്കുന്നത്. ഇതില്‍ ഒരാള്‍ ഫിലിം സ്റ്റാര്‍, രണ്ടാമന്‍ വിദ്യാര്‍ത്ഥി, മൂന്നാമന്‍ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍, നാലാമന്‍ ജേര്‍ണലിസ്റ്റ്. ഒരു ട്രാഫിക് ബ്ലോക്കില്‍ വെച്ച് ഇവരുടെ ജീവിതം ഒരേ ദിശയില്‍ സഞ്ചരിയ്ക്കുകയാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ജസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുശ്രീ ഘോഷാണ് നായിക. .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam