»   » ചട്ടമ്പിക്കല്യാണിയായി ഉര്‍വശി

ചട്ടമ്പിക്കല്യാണിയായി ഉര്‍വശി

Posted By:
Subscribe to Filmibeat Malayalam
Urvashi
2010 സൂപ്പര്‍ നടനാരെണെന്ന ചോദിച്ചാല്‍ രണ്ടുത്തരം ഉറപ്പാണ്, എന്നാല്‍ ഈ ചോദ്യം നടിയെപ്പറ്റിയാണെങ്കിലോ? ഉത്തരം ഒന്നേയൂള്ളൂ, വേറാരുമല്ല സാക്ഷാല്‍ ഉര്‍വശിയാണ് 2010ന്റെ താരം.

മമ്മി ആന്റ് മീ, സകുടുംബം ശ്യാമള ഇപ്പോള്‍ ബെസ്റ്റ് ഓഫ് ലക്ക് എന്നിങ്ങനെ തകര്‍പ്പന്‍ വിജയങ്ങള്‍ ക്രെഡിറ്റിലുള്ള ഉര്‍വശിയെ വെല്ലാന്‍ മറ്റാരുമില്ല. 2010ലെ തേരോട്ടം അടുത്തവര്‍ഷവും തുടരാനുള്ള തയാറെടുപ്പിലാണ് ഈ സീനിയര്‍ താരം

ടിഎസ് സജി സംവിധാനം ചട്ടമ്പിക്കല്യാണിയിലൂടെയാണ് ഉര്‍വശി പുതുവര്‍ഷത്തില്‍ തന്റെ പടയോട്ടം തുടങ്ങുന്നത്. ജയന്‍ പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മുകേഷ്, ജഗതി, മാമുക്കോയ, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെ വന്‍താര തന്നെ അണിനിരക്കുന്നുണ്ട്. ഉര്‍വശിയ്ക്ക് പുറമെ മൂന്ന് നടിമാര്‍ കൂടി സിനിമയിലുണ്ടാവും. ഡിസംബര്‍ ആദ്യവാരം ഷൂട്ടിങ് തുടങ്ങുന്ന ചിത്രം അടുത്തവര്‍ഷമാദ്യം തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam