»   » മലപ്പുറത്തെ പ്രമാണിമാര്‍ക്കെതിരെ കുഞ്ഞുമുഹമ്മദ്

മലപ്പുറത്തെ പ്രമാണിമാര്‍ക്കെതിരെ കുഞ്ഞുമുഹമ്മദ്

Posted By:
Subscribe to Filmibeat Malayalam
PT Kunjumuhamed
തന്റെ പുതിയ ചിത്രമായ വീരപുത്രനെതിരെ ദുഷ്പ്രചാരണം നടത്തുന്നതിന് പിന്നില്‍ മലപ്പുറത്തെ ചില പ്രമാണിമാരാണെന്ന്് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്. തിയേറ്ററുകളില്‍ നിന്നും സിനിമ പിന്‍വലിപ്പിക്കാന്‍ ഇവര്‍ ചരടുവലികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വീരപുത്രിനിലെ നായകകഥാപാത്രമായ മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സഹാബിന്റെ മരണം കൊലപാതകമാണെന്നും ലീഗുകാര്‍ പാകിസ്താന്‍ ചായ് വ് ഉള്ളവരാണെന്ന് സിനിമ ധ്വനിപ്പിക്കുന്നുവെന്നുമുള്ള വിമര്‍ശനത്തിന് പിന്നാലെ നടത്തി വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞുമുഹമ്മദ് മലപ്പുറത്തെ പ്രമാണിമാര്‍ക്കെതിരെ തിരിഞ്ഞത്.

ചരിത്രം സിനിമയാക്കുമ്പോള്‍ എന്നും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രം സിനിമയാക്കുമ്പോള്‍ ഉപയോഗിക്കേണ്ട ചേരുവകള്‍ മാത്രമാണു വീരപുത്രനില്‍ ഉപയോഗിച്ചത്. പാക്കിസ്ഥാന്‍ വാദവും ദുഷ്പ്രചാരണവും തെറ്റായ വ്യാഖ്യാനങ്ങളും നടത്തി തീയേറ്ററുകളില്‍ നിന്നു സിനിമ നീക്കംചെയ്യാനാണു ശ്രമം നടക്കുന്നത്. ഇത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. വിവാദങ്ങളെ ഭയന്നോടാന്‍ ഉദ്ദേശമില്ല- അദ്ദേഹം വ്യക്തമാക്കി.

സാഹിബിന്റെ മരണം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന ഹമീദ് ചേന്ദമംഗലൂരിന്റെ വാദം എന്ത് ഉദ്ദേശിച്ചാണെന്നറിയില്ല. സിനിമ ചരിത്രത്തിന്റെ യഥാര്‍ഥമായ ഒരു പുനര്‍വായനയല്ലെന്നും തുടക്കത്തില്‍ പറയുന്നുണ്ട്. ഇക്കാലത്തെ ലീഗ് രാഷ്ട്രീയവും സിനിമ പറയുന്നില്ല. സിനിമയില്‍ പറയുന്ന ലീഗ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അല്ല. ഈ സാഹചര്യത്തില്‍ ലീഗ് നേതാവ് കെഎന്‍എ ഖാദറിന്റെ വിമര്‍ശനം എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലായിട്ടില്ല- കുഞ്ഞുമുഹമ്മദ് പറഞ്ഞു.

English summary
Director PT Kunjumuhamed alleged that a group from Malappuram trying to ruin his new film Veeraputhran. And he also said that he is not scared of the controversies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam