»   » വീരപുത്രനെതിരെ കോണ്‍ഗ്രസും

വീരപുത്രനെതിരെ കോണ്‍ഗ്രസും

Posted By:
Subscribe to Filmibeat Malayalam
Veeraputhran
പിടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രന്‍' സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയും. ജീവിതം നാടിനു വേണ്ടി സമര്‍പ്പിച്ച അബ്ദുറഹിമാന്‍ സാഹിബിനെ സിനിമയില്‍ വികലമായ രീതിയില്‍ മസാലകള്‍ ചേര്‍ത്ത് അവതരിപ്പിച്ചത് അപഹാസ്യമായെന്ന് ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി ആരോപിച്ചു.

സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍ ചരിത്രത്തോടു നീതിപുലര്‍ത്തേണ്ടതിനു പകരം വടക്കന്‍പാട്ടു സിനിമകളെപ്പോലെ വാണിജ്യചേരുവകള്‍ ചേര്‍ക്കുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


നേരത്തെ വീരപുത്രനില്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് അധ്യാപകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ ആണ് രംഗത്തെത്തിയത്. സാഹിബിന്റെ സ്വാഭാവികമായ മരണം സിനിമയില്‍ കൊലപാതകമാക്കുകയായിരുന്നുവെന്ന് ചേന്ദമംഗലൂര്‍ ആരോപിച്ചിരുന്നു.

English summary
A biographical film on Mohammed Abdul Rahman Sahib - a prominent freedom fighter in the Malabar region - has run into controversy with allegation from certain quarters that the director was "distorting" history to fetch a market for the movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam