»   » വീട്ടിലേക്കുള്ള വഴിയില്‍ വീണ്ടും തടസ്സം

വീട്ടിലേക്കുള്ള വഴിയില്‍ വീണ്ടും തടസ്സം

Posted By:
Subscribe to Filmibeat Malayalam
Veettilekkulla Vazhi
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ വീട്ടിലേക്കുള്ള വഴിയുടെ റിലീസ് ഇനിയും നീളും. ഏറെ ശ്രദ്ധേയമായ ഈ സിനിമയ്ക്ക് വിതരണക്കാരെ കിട്ടാതിരുന്നത് തന്നെ ഒരു ദുരന്തമായാണ് വിലയിരുത്തപ്പെട്ടത്.

ഏറെ പ്രതിസന്ധികള്‍ അതിജീവിച്ച് ചിത്രം ജൂലൈ 22ന് കേരളത്തിലെ 32 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അവസാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷത്തില്‍ സിനിമയുടെ റിലീസ് വീണ്ടും മാറുകയായിരുന്നു. പുതിയ തീരുമാനമനുസരിച്ച് ആഗസ്റ്റ് 5ന് ചിത്രം റിലീസ് ചെയ്യാനാണ ്തീരുമാനം.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി അതീവഗൗരവമാര്‍ന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നത്. തന്റെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തുന്ന സ്ത്രീയുടെ മരണത്തോടെ ഒറ്റപ്പെടുന്ന അഞ്ചു വയസ്സുകാരന്‍ മകനെ അവന്റെ അച്ഛനെ കണ്ടെത്തി ഏല്‍പ്പിയ്ക്കുകയെന്ന ദൗത്യവുമായി ഇറങ്ങിത്തിരിയ്ക്കുന്ന ഒരു ഡോക്ടറുടെ വഴിയിലൂടെയാണ് സിനമയുടെ കഥ വികസിയ്ക്കുന്നത്.

പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം ലഡാക്ക്, ജയ്‌സാല്‍മീര്‍, ജോധ്പുര്‍, ബിക്കാനീര്‍, കശ്മീര്‍, പുഷ്‌ക്കര്‍, ദില്ലി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ഇന്ദ്രജിത്ത്, ഇര്‍ഷാദ്, കിരണ്‍രാജ്, ധന്യാമേരി വര്‍ഗീസ്, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

English summary
"Veettilekkulla Vazhi" , The Best Feature Film in Malayalam at the 58th National Film Awards ,which was slated for release on July22nd was postponed to August 5th.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam