»   » ബിയോണ്ട് ബോര്‍ഡേഴ്‌സ് മോഹന്‍ലാലിന്റെ പേര് ചീത്തയാക്കി; 10 ദിവസത്തെ കലക്ഷന്‍ ?, ഈ പരാജയത്തിന് കാരണം?

ബിയോണ്ട് ബോര്‍ഡേഴ്‌സ് മോഹന്‍ലാലിന്റെ പേര് ചീത്തയാക്കി; 10 ദിവസത്തെ കലക്ഷന്‍ ?, ഈ പരാജയത്തിന് കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ഒരു വര്‍ഷമായി വിജയ യാത്ര തുടര്‍ന്ന് വരികയായിരുന്നു മോഹന്‍ലാല്‍. മലയാളത്തിലും തെലുങ്കിലും ചെയ്ത ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയും സാമ്പത്തിക ലാഭവം നേടി. വിസ്മയം മുതല്‍ മുന്തിരി വള്ളികള്‍ വരെയുള്ള കാര്യമാണ് ഇത്.

വേനല്‍ റിലീസ് ചിത്രങ്ങളില്‍ മമ്മൂട്ടി പൊളിച്ച്, പ്രതീക്ഷയോടെ വന്ന ലാല്‍ നിരാശപ്പെടുത്തി.. ദിലീപ്..?


എന്നാല്‍ മേജര്‍ രവിയുടെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രം ലാലിന്റെ വിജയയാത്രയ്ക്ക് വിഘ്‌നം വരുത്തി. പത്ത് ദിവസത്തെ കലക്ഷന്‍ പരിശോധിയ്ക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും.


ഏറെ പ്രതീക്ഷയോടെ

വളരെ ഏറെ പ്രതീക്ഷയോടെയാണ് മേജര്‍ രവി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം തിയേറ്ററിലെത്തിയത്. ഇന്ത്യാ - പാക്കിസ്ഥാന്‍ യുദ്ധം, അന്യഭാഷ താരങ്ങള്‍ ലാലിന്റെ സാഹസം തുടങ്ങിയവയൊക്കെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയായിരുന്നു.


തിരിച്ചടി കിട്ടി

എന്നാല്‍ പ്രേക്ഷക പ്രതീക്ഷയെ സിനിമ നിരാശപ്പെടുത്തി. മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം എന്നീ ചിത്രങ്ങള്‍ക്കൊപ്പം തിയേറ്ററില്‍ മത്സരിച്ച ബിയോണ്ട് ബോര്‍ഡേഴ്‌സ് തിരക്കഥയിലെ അപാകതകള്‍ക്കൊണ്ട് പരാജയപ്പെടുകയായിരുന്നു.


ആദ്യ ദിവസം നേടിയത്

കേരളത്തില്‍ ഗംഭീര റിലീസായിരുന്നു ചിത്രത്തിന് ലഭിച്ചത്. 190 തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രത്തിന് ആദ്യ ദിവസം നേടാന്‍ കഴിഞ്ഞത് 2.80 കോടി മാത്രമാണ്. ലാലിന്റെ മുന്‍ ചിത്രങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഈ കലക്ഷന്‍ വളരെ പിന്നിലാണ്.


10 ദിവസം കഴിയുന്നു

ഇപ്പോള്‍ റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോഴും ചിത്രം പിന്നോട്ടാണ് സഞ്ചരിയ്ക്കുന്നത് എന്ന് ബോധ്യമാകും. 5.14 കോടി രൂപമാത്രമാണ് ഇതുവരെ ചിത്രത്തിന് കേരളത്തില്‍ നിന്നും നേടാന്‍ കഴിഞ്ഞ ഗ്രോസ് കലക്ഷന്‍.


പരാജയത്തിന് കാരണം

കാര്യമായ പ്രമോഷന്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് ലഭിച്ചില്ല എന്നത് ഈ തിരിച്ചടിയ്ക്ക് കാരണമാണ്. ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന മുന്‍ ചിത്രങ്ങളുടെ പരാജയവും 1971 നെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.


താരതമ്യം ചെയ്യുമ്പോള്‍

സമീപകാലത്ത് ഇറങ്ങിയ ലാല്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് കലക്ഷന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പുലിമുരുകന് ശേഷം തിയേറ്ററിലെത്തിയ ഒപ്പം, ജനത ഗരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയവയെല്ലാം മികച്ച കലക്ഷന്‍ നേടിയ ചിത്രങ്ങളാണ്.English summary
Here is the 10 days Kerala box office collection report of 1971 Beyond Borders, the recently released Mohanlal-Major Ravi movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam