»   » ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണ ബിയോണ്ട് ബോര്‍ഡേഴ്‌സ്; 16 ദിവസത്തെ കലക്ഷന്‍

ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണ ബിയോണ്ട് ബോര്‍ഡേഴ്‌സ്; 16 ദിവസത്തെ കലക്ഷന്‍

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും മേജര്‍ രവിയും ഒന്നിച്ച നാലാമത്തെ ചിത്രമായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. കീര്‍ത്തി ചക്രയ്ക്ക് സമാനമായ ഒരു ചിത്രമായിരിയ്ക്കും ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നായിരുന്നു പ്രേക്ഷകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രം നിരാശപ്പെടുത്തി.

ബിയോണ്ട് ബോര്‍ഡേഴ്‌സ് മോഹന്‍ലാലിന്റെ പേര് ചീത്തയാക്കി; 10 ദിവസത്തെ കലക്ഷന്‍ ?, ഈ പരാജയത്തിന് കാരണം?


തിരക്കഥയിലെ അപാകത കൊണ്ടും മറ്റും മേജര്‍ മഹാദേവന് വീണ്ടും ക്ഷീണമുണ്ടാക്കിയിരിയ്ക്കുരയാണ് മേജര്‍ രവി. പതിനാറ് ദിവസത്തെ കലക്ഷന്‍ എടുത്ത് നോക്കിയാല്‍ ആ പരാജയത്തിന്റെ വ്യക്തമായ ചിത്രം കിട്ടും.


16 ദിവസം കൊണ്ട്

ഏപ്രില്‍ ഏഴിനാണ് മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തിയേറ്ററിലെത്തിയത്. റിലീസ് ചെയ്ത് 16 ദിവസം കഴിയുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന് നേടാന്‍ കഴിഞ്ഞത് വെറും 6.4 കോടി മാത്രമാണ്.


കൃത്യമായി ചിത്രം

സാമാന്യം മോശമല്ലാത്ത തുടക്കാണ് ആദ്യ ദിവസം ചിത്രം നടത്തിയത്. 190 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബിയോണ്ട് ബോര്‍ഡേഴ്‌സ് ആദ്യ ദിവസം 2.80 കോടി കലക്ഷന്‍ നേടി. ആദ്യ മൂന്ന് ദിവസം കഴിയുമ്പോള്‍ ചിത്രം നേടിയത് 4.5 കോടി മാത്രമാണ്. പത്ത് ദിവസം പിന്നിട്ടപ്പോള്‍ 5.14 കോടി വരെ എത്താന്‍ മാത്രമേ ചിത്രത്തിന് കഴിഞ്ഞുള്ളൂ..


പത്ത് കോടി എത്തുമോ?

പതിനഞ്ച് കോടി രൂപയ്ക്കാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം നിര്‍മിച്ചത്. എന്നാല്‍ മുടക്ക് മുതല്‍ പോയിട്ട്, അതിന്റെ പാതി പോലും എത്താന്‍ ഇതുവരെ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. 10 കോടി നേടുക എന്നത് തന്നെ ചിത്രത്തെ സംബന്ധിച്ച് ശ്രമകരമാണെന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ട്.


താരതമ്യം ചെയ്യുമ്പോള്‍

സമീപകാലത്ത് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. പുലിമുരുകന് ശേഷം തിയേറ്ററിലെത്തിയ ഒപ്പം, ജനത ഗരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയവയെല്ലാം മികച്ച കലക്ഷന്‍ നേടിയ ചിത്രങ്ങളാണ്. മികച്ച പ്രേക്ഷക പ്രതികരണവും നേടിയ ചിത്രങ്ങളാണിവ.


പരാജയത്തിന് കാരണം

കാര്യമായ പ്രമോഷന്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് ലഭിച്ചില്ല എന്നത് ഈ തിരിച്ചടിയ്ക്ക് കാരണമാണ്. ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന മുന്‍ ചിത്രങ്ങളുടെ പരാജയവും 1971 നെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.English summary
1971 Beyond Borders Box Office: 16 Days Kerala Collections
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam