»   » ഇത് കള്ളക്കണക്കല്ല; 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

ഇത് കള്ളക്കണക്കല്ല; 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ആദ്യമൊക്കെ സിനിയുടെ ആകെ കലക്ഷന്‍ നോക്കിയിയായിരുന്നു ബോക്‌സോഫീസ് വിജയം ഉറപ്പിയ്ക്കുന്നത്. എന്നാല്‍ ഇന്ന് അത് ആദ്യ ദിവസം മുതലേ തുടങ്ങുന്നു. അങ്ങനെ നോക്കുമ്പോള്‍ മോഹന്‍ലാല്‍ - മേജര്‍ രവി കൂട്ടുകെട്ടിലെ നാലമത്തെ ചിത്രമായ 1971 ബിയോണ്ട് ബേര്‍ഡേഴ്‌സും ഒട്ടും മോശം വരുത്തിയിട്ടില്ല.

ഇത് ബിയോണ്ട് ബെയറബിള്‍: ശൈലന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മൂവി ലൈവ് നിരൂപണം!!


ദ ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രം തിയേറ്ററില്‍ തകര്‍ത്തോടുമ്പോഴാണ് മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എത്തുന്നത്. ആദ്യ ദിവസം തന്നെ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച ഗ്രേറ്റ് ഫാദറിനോളമൊന്നും വരില്ലെങ്കിലും ബിയോണ്ട് ബോര്‍ഡേഴ്‌സും ഒട്ടും മോശമല്ല.


ആദ്യ ദിവസത്തെ ഷോ

ഏപ്രില്‍ ഏഴിനാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തിയേറ്ററിലെത്തിയത്. കേരളത്തില്‍ മാത്രം 200 തിയേറ്ററുകളിലായി 650 ഷോകള്‍ ആദ്യ ദിവസം നടന്നു. പുലര്‍ച്ചെയുള്ള ഫാന്‍ ഷോ ഉള്‍പ്പടെയാണ് ഈ കണക്ക്.


ആദ്യ ദിവസത്തെ കലക്ഷന്‍

650 ഷോകളിലൂടെ കേരളത്തില്‍ നിന്ന് മാത്രം ബിയോണ്ട് ബോര്‍ഡേഴ്‌സ് നേടിയത് 2.86 കോടി രൂപയാണ്. ഇതില്‍ 1.33 ഡിസ്ട്രിബ്യൂട്ടര്‍ ഷെയറാണ്. ശരാശരി മോഹന്‍ലാല്‍ ചിത്രത്തിന് ലഭിയ്ക്കുന്ന വരവേല്‍പ് തന്നെ ബിയോണ്ട് ബോര്‍ഡേഴ്‌സിനും ലഭിച്ചിട്ടുണ്ട്.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ മാത്രം 37 ഷോകളാണ് ആദ്യ ദിവസം നടന്നത്. ആറായിരത്തിലധികം കാഴ്ചച്ചക്കാരുണ്ടായിരുന്നു. ആദ്യ ദിവസം തന്നെ ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രം 10.09 ലക്ഷം ഗ്രോസ് കലക്ഷന്‍ നേടി.


ഗ്രേറ്റ് ഫാദര്‍ ഞെട്ടിച്ചു

അതേ സമയം മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഓപ്പണിങ് ഡേ കലക്ഷന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. 4.31 കോടിയാണ് ആദ്യ ദിവസം ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. ഇത് കള്ളക്കണക്കാണെന്ന ആരോപണം ഉണ്ടായിരുന്നു


സിനിമയെ കുറിച്ച്

1971 ല്‍ നടന്ന ഇന്ത്യാ - പാക് യുദ്ധത്തെ കുറിച്ചാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം പറയുന്നത്. മോഹന്‍ലാലിനെ കൂടാതെ തെലുങ്ക് താരം അല്ലു സിരിഷും, ബോളിവുഡ് താരം അരുണോദയ് സിങും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി. രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, ആശ ശരത്ത് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


English summary
1971 Beyond Borders Box Office Collection Report

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X