»   » എന്തായിരുന്നു ബില്‍ഡ് അപ്പ്!! പൊട്ടിപ്പൊളിഞ്ഞ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഫൈനല്‍ കലക്ഷന്‍!!

എന്തായിരുന്നു ബില്‍ഡ് അപ്പ്!! പൊട്ടിപ്പൊളിഞ്ഞ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഫൈനല്‍ കലക്ഷന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയായി മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് പ്രദര്‍ശനം കേരളത്തില്‍ അവസാനിപ്പിച്ചു. ഇറക്കിയതിന്റെ പകുതി പോലും തിരിച്ച് നേടാന്‍ കഴിയാതെയാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പത്തി മടിക്കിയത്.

ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണ ബിയോണ്ട് ബോര്‍ഡേഴ്‌സ്; 16 ദിവസത്തെ കലക്ഷന്‍


മോഹന്‍ലാലും മേജര്‍ രവിയും ഒന്നിയ്ക്കുന്ന നാലാമത്തെ ചിത്രമെന്ന വിശേഷണത്തോടെ, അമിത പ്രതീക്ഷയുമായിട്ടാണ് 1971 ബിയോണ്ട് ബോര്‍ഡേഴസ് തിയേറ്ററിലെത്തിയത്. എന്നാല്‍ ആ പ്രതീക്ഷയുടെ ഏഴയലത്ത് പോലും സിനിമയ്ക്ക് എത്താന്‍ കഴിഞ്ഞില്ല.


ആകെ കലക്ഷന്‍

ഏപ്രില്‍ 7 നാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ് തിയേറ്ററിലെത്തിയത്. ഒരു മാസം പോലും ചിത്രത്തിന് തിയേറ്ററില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. 25 ദിവസത്തെ പ്രദര്‍ശനത്തിലൂടെ കേരളത്തില്‍ നിന്ന് ചിത്രത്തിന് ആകെ നേടാന്‍ കഴിഞ്ഞത് വെറും 6.5 കോടി രൂപമാത്രമാണ്.


ചെലവാക്കിയത് 15 കോടി

മോഹന്‍ലാല്‍ ഫാന്‍സിനെ നിരാശപ്പെടുത്തുന്ന കലക്ഷന്‍ റിപ്പോര്‍ച്ചാണ് ബിയോണ്ട് ബോര്‍ഡേഴ്‌സിന്റേത്. റെഡ് റോസ് ക്രിയേഷനാണ് 15 കോടി രൂപ ചെലവിട്ട് ബിയോണ്ട് ബോര്‍ഡേഴ്‌സ് നിര്‍മിച്ചത്. സാങ്കേതികതയിലും മറ്റും പുതുമകള്‍ പരീക്ഷിച്ചെങ്കിലും സിനിമയ്ക്ക് വിജയം നേടാന്‍ കഴിയാതെ പോയി.


ഗംഭീര തുടക്കമായിരുന്നു

മേജര്‍ മഹാദേവനായും, അച്ഛന്‍ സഹദേവനായും ലാല്‍ ഇരട്ട വേഷത്തില്‍ എത്തുന്നു എന്നുള്ളത് കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ അമിതമായ പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ദിവസം ചിത്രത്തിന് ഗംഭീരമായ കലക്ഷന്‍ ലഭിച്ചു. 190 തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം 2.80 കോടി ഗ്രോസ് കലക്ഷന്‍ നേടിയിരുന്നു.


പരാജയത്തിന് കാരണം

കാര്യമായ പ്രമോഷന്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് ലഭിച്ചില്ല എന്നത് ഈ തിരിച്ചടിയ്ക്ക് കാരണമാണ്. ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന മുന്‍ ചിത്രങ്ങളുടെ പരാജയവും 1971 നെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.


താരതമ്യം ചെയ്യുമ്പോള്‍

സമീപകാലത്ത് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. പുലിമുരുകന് ശേഷം തിയേറ്ററിലെത്തിയ ഒപ്പം, ജനത ഗരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയവയെല്ലാം മികച്ച കലക്ഷന്‍ നേടിയ ചിത്രങ്ങളാണ്. മികച്ച പ്രേക്ഷക പ്രതികരണവും നേടിയ ചിത്രങ്ങളാണിവ.

English summary
When it completed its lifetime run at the Kerala box office, 1971 Beyond Borders has made a total gross collection of just 6.70 Crores. It is undoubtedly a disappointing box office figure for a Mohanlal movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam