»   » കീര്‍ത്തിചക്രയുടെ എവിടെയൊക്കയോ ഉണ്ട്, എന്നാലിത് അതല്ല; ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ട്രെയിലര്‍ കാണാം

കീര്‍ത്തിചക്രയുടെ എവിടെയൊക്കയോ ഉണ്ട്, എന്നാലിത് അതല്ല; ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ട്രെയിലര്‍ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. തമിഴ് യുവാവിന്റെ പ്രണയവും, മേജറുടെ കുടുംബവും പാകിസ്ഥാന്‍ യുദ്ധവും അങ്ങനെ കീര്‍ത്തിചക്രയുമായി ചില സാമ്യതകളെല്ലാം തോന്നുമെങ്കിലും ബിയോണ്ട് ബോര്‍ഡേഴ്‌സ് പുതിയൊരു ദൃശ്യാനുഭവമായിരിയ്ക്കുമെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ട്രെയിലര്‍.

ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ സാറ്റലൈറ്റ് അവകാശത്തിന് വേണ്ടി ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോര്, ആര് നേടി ?


മോഹന്‍ലാലിന്റെ രാജ്യ സ്‌നേഹവും യുദ്ധഭൂമിയും തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം. സുജിത് വാസുദേവന്റെ ഛായാഗ്രാഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ട്രെയിലറിന്റെ മൂഡ് നിലനിര്‍ത്തുന്നു.


മേജര്‍ രവിയും ലാലും

കീര്‍ത്തി ചക്ര, കാകുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാലും മേജര്‍ രവിയും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. 1971 ല്‍ നടന്ന് ഇന്ത്യ പാക് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിയ്ക്കുന്നത്.


മഹാദേവന്റെ അച്ഛന്‍

മുന്‍ മൂന്ന് ചിത്രങ്ങളിലും എത്തിയ മേജര്‍ മഹാദേവന്റെ അച്ഛന്‍ മേജര്‍ സഹദേവനായിട്ടാണ് ഈ ചിത്രത്തില്‍ ലാല്‍ എത്തുന്നത്. മഹേദേവനായും ലാല്‍ എത്തുന്നതായി വാര്‍ത്തകളുണ്ട്. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കിയാണ് സിനിമ എന്ന് ട്രെയിലറില്‍ നിന്നും വ്യക്തം.


ലാലിനൊപ്പം

മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് ആശ ശരത്ത് എത്തുന്നത്. അല്ലു സരീഷും ശ്രുതിയും തമിഴ് പ്രണയ ജോഡികളായി അഭിനയിക്കുന്നു. അരുണോദയ് സിംഗ് പാകിസ്ഥാന്‍ സൈനിക മേധാവിയായിട്ടാണ് എത്തുന്നത്. രഞ്ജി പണിക്കര്‍, സുധീര്‍ കരമന തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.


ഏപ്രിലില്‍ റിലീസ്

ഏപ്രില്‍ 7 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സുജിത് വാസുദേവന്‍ ഛായാഗ്രാഹണവും സിദ്ദാര്‍ത്ഥ് വിപിന്‍, നജീം അര്‍ഷാദ്, രാഹുല്‍ സുബ്രഹ്മണ്യന്‍, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിയ്ക്കുന്നു.


സാറ്റലൈറ്റ് അമതൃയ്ക്ക്

1971 ന്റെ സാറ്റലൈറ്റ് അവകാശത്തിന് വേണ്ടി ചാനലുകാര്‍ തമ്മില്‍ വമ്പന്‍ മത്സരങ്ങള്‍ നടന്നിരുന്നുവത്രെ. ഒടുവില്‍ വലിയൊരു തുകയ്ക്ക് അമൃത ടിവി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി എന്നാണ് വാര്‍ത്തകള്‍.


ട്രെയിലര്‍ കാണൂ

ഇനി ചിത്രത്തിന്റെ ട്രെയിലര്‍ കാണാം. ഏതൊരു രാജ്യസ്‌നേഹിയെയും കോരിത്തരിപ്പിയ്ക്കുന്നതാണ് ട്രെയിലര്‍.


English summary
1971 Beyond Borders Official Trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam