twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഗ്രേറ്റ് ഫാദര്‍ മുന്നേറുമ്പോള്‍, മോഹന്‍ലാല്‍ പുതിയ ചരിത്രമെഴുതി!!!

    മലയാളത്തിലെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ട്രെയ്‌ലര്‍ ഒരുക്കി മേജര്‍ രവി ചിത്രം. തിങ്കളാഴ്ച വൈകിട്ടാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.

    By Karthi
    |

    മലയാള സിനിമയില്‍ എക്കാലവും നേര്‍ക്ക് നേര്‍ പൊരുതുന്നത് മോഹന്‍ലാലും മമ്മുട്ടിയും തമ്മിലാണ്. ഇവരുടേയും ആരാധകരാണ് ഈ പോരാട്ടത്തെ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിലാണ് ഇരുകൂട്ടരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

    മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മമ്മുട്ടിയുടെ ഗ്രേറ്റ് ഫാദര്‍. വെള്ളിയാഴ്ച തിയറ്ററിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷ. പക്ഷെ അതിനും മുമ്പ് പുതിയൊരു ചരിത്രം സ്വന്തം പേരില്‍ എഴുതിയിരിക്കുകയാണ് മോഹന്‍ലാല്‍.

    വെര്‍ച്വല്‍ റിയാലിറ്റി ട്രെയിലര്‍

    ആദ്യത്തെ വെര്‍ച്വല്‍ റിയാലിറ്റി ട്രെയിലര്‍ എന്ന റെക്കോര്‍ഡാണ് മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധാനയകനും നായകനും ഒപ്പമിരുന്ന് ട്രെയ്‌ലര്‍ കാണുന്ന അനുഭവമാണ് 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി ട്രെയിലര്‍.

    മലയാളത്തില്‍ ആദ്യം

    ഒരു മലയാള ചിത്രത്തിന് ആദ്യമായാണ് വെര്‍ച്വല്‍ റിയാലിറ്റി ട്രെയിലര്‍ ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു.

    മോഹന്‍ലാലിന് ഒപ്പമിരുന്ന കാണാം

    ചിത്രത്തിലെ നായകനായ മോഹന്‍ലാലിനും മേജര്‍ രവിക്കും ഒപ്പമിരുന്ന് ട്രെയിലര്‍ ട്രെയിലര്‍ ആസ്വദിക്കാം. വളരെ വ്യത്യസ്തവും നവീനവുമായ അനുഭവമായിരിക്കും വീഡിയോ നല്‍കുക. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

    യഥാര്‍ത്ഥ സംഭവം

    ഇന്ത്യ-പാക് യുദ്ധകാലത്ത് നടന്നയഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേജര്‍ രവി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മേജര്‍ രവിയുടെ അഞ്ചാം ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്.

    പ്രധാന ആകര്‍ഷണം

    യുദ്ധ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. യഥാര്‍ത്ഥ യുദ്ധോപകരണങ്ങള്‍ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. 14 ദിവസം കൊണ്ടാണ് സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

    മോഹന്‍ലാല്‍ ഡബിള്‍ റോളില്‍

    മോഹന്‍ലാല്‍ ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ പിതാവ് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ എത്തുന്നത്. മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്.

    ഗാനങ്ങള്‍ പുറത്തിറങ്ങി

    ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടന്നത്. ഗായകനായ നജീം അര്‍ഷാദ് ആദ്യമായി സംഗീത സംവിധായകനായ ചിത്രമാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ്. ഒരു ഹിന്ദി ദേശഭക്തി ഗാനത്തിനാണ് നജിം സംഗീതമൊരുക്കിയിരിക്കുന്നത്. ഹരിഹരനാണ് ഗാനം ആലപിച്ചത്. മറ്റ് ഗാനങ്ങള്‍ ഈണം നല്‍കിയിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യനാണ്.

    വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്

    വെള്ളിയാഴ്ച ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി പരമാവധി ഫാന്‍സ് ഷോകള്‍ ഒരുക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് തിരിച്ച് പിടിക്കാനാണ് നീക്കം.

    റെക്കോര്‍ഡിട്ട് മുന്നേറുന്ന ഗ്രേറ്റ് ഫാദര്‍

    ആദ്യ ദിന കളക്ഷന്‍ മുതല്‍ പുലിമുരുകന്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ് ഗ്രേറ്റ് ഫാദര്‍. അതിവേഗം പത്ത് കോടി, 20 കോടി നേട്ടം സ്വന്തമാക്കിയ റെക്കോര്‍ഡ് എന്ന നേട്ടം ഇപ്പോള്‍ ഗ്രേറ്റ് ഫാദറിന് സ്വന്തമാണ്.

    മോഹൻലാൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ട്രെയിലർ കാണാം

    English summary
    Major Ravi’s movie will be the first Malayalam venture to have done this. The VR trailer reaction of the movie was released at 5 pm on Monday.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X