»   » ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ സാറ്റലൈറ്റ് അവകാശത്തിന് വേണ്ടി ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോര്, ആര് നേടി ?

ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ സാറ്റലൈറ്റ് അവകാശത്തിന് വേണ്ടി ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോര്, ആര് നേടി ?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും മേജര്‍ രവിയും അഞ്ചാം തവണ ഒന്നിയ്ക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. കീര്‍ത്തി ചക്ര മുതല്‍ ഇതുവരെ ഓരോ ചിത്രത്തിനും പ്രേക്ഷകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷയു ആവേശഷവും ഈ ചിത്രത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശത്തിന് വേണ്ടിയും പൊരിഞ്ഞ പോര് നടന്നു.

ഇതുവരെ ആരും ചെയ്യാത്ത ആ കാര്യവും ചെയ്തു, മോഹന്‍ലാലിനെ സമ്മതിക്കണം!!!


1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാന്‍ വേണ്ടി മുന്‍നിര ചാനലുകള്‍ കോടികള്‍ വാരിയെറിഞ്ഞ് പോര് നടത്തി എന്നാണ് കേള്‍ക്കുന്നത്. എന്നിട്ട് ഏത് ചാനലാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്...?


അമൃത ടിവി

സൂര്യ, മഴവില്‍ മനോരമ, ഏഷ്യനെറ്റ്, കൈരളി തുടങ്ങിയ മുന്‍നിര ചാനലുകളെല്ലാം ഉണ്ടായിരുന്ന പോരില്‍ വമ്പന്‍ തുക നല്‍കി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ സാറ്റലൈറ്റ് അവകാശം അമൃത ടിവി സ്വന്തമാക്കിയത്രെ.


ലാല്‍ ചിത്രവും സാറ്റലൈറ്റും

പൊതുവേ മോഹന്‍ലാല്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം റിലീസിന് മുന്നേ വിറ്റു പോകാറുണ്ട്. മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്മാരുടെ സിനിമകള്‍ പലപ്പോഴും റിലീസിന് ശേഷമാണ് സാറ്റലൈറ്റ് നേടുന്നത്. ലാലിന്റെ പരാജയ സിനിമകള്‍ക്കും റീ-ഓഡിയന്‍സ് ഉണ്ടാകും എന്നാണ് ചാനലുകാര്‍ പറയുന്നത്.


ബിയോണ്ട് ദ ബോര്‍ഡേഴ്‌സ്

കീര്‍ത്തി ചക്ര, കാകുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാലും മേജര്‍ രവിയും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. 1971 ല്‍ നടന്ന് ഇന്ത്യ - പാക് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിയ്ക്കുന്നത്. ലാലിനെ കൂടാതെ അല്ലു സരിഷ്, അരുണോദയ് സിംഗ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


ഏപ്രില്‍ റിലീസ്

ഏപ്രില്‍ 7 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സുജിത് വാസുദേവന്‍ ഛായാഗ്രാഹണവും സിദ്ദാര്‍ത്ഥ് വിപിന്‍, നജീം അര്‍ഷാദ്, രാഹുല്‍ സുബ്രഹ്മണ്യന്‍, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിയ്ക്കുന്നു.


English summary
1971 Beyond The Borders Movie Satellite Rights

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam