twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാനലുകള്‍ക്ക് പാഠമായി 1983

    By Lakshmi
    |

    മലയാളസിനിമകളില്‍ പലതിന്റെ ലാഭനഷ്ടക്കണക്കുകള്‍ നിശ്ചയിച്ചുവരുന്നത് കുറച്ചുകാലമായി ചാനലുകള്‍ നല്‍കുന്ന സാറ്റലൈറ്റ് അവകാശത്തുകയാണ്. ചില ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും സാറ്റലൈറ്റ് അവകാശത്തിന് വന്‍ തുകകള്‍ സ്വന്തമാക്കി ലാഭത്തില്‍ റെക്കോര്‍ഡിടാറുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന സാറ്റലൈറ്റ് അവകാശത്തുക ലഭിയ്ക്കുന്നത് പലപ്പോഴും സൂപ്പര്‍താര ചിത്രങ്ങള്‍ക്കും ദിലീപ് ചിത്രങ്ങള്‍ക്കുമാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ സാറ്റലൈറ്റ് അവകാശം വിറ്റുപോവുന്നതാണ് സൂപ്പര്‍താരചിത്രങ്ങളുടെ പതിവ്.

    എന്നാല്‍ അടുത്തിടെ ചാനലുകള്‍ വേണ്ടെന്നുവച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ചിത്രമായിരുന്നു 1983. ചാനലുകള്‍ കൈവിട്ടതിനെത്തുടര്‍ന്ന് നിവിന്‍ പോളി നായകനായ ഈ ചിത്രത്തിന്റെ റിലീസ് പോലും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ തിയേറ്ററുകളിലെ മികച്ച പ്രകടനത്തിലൂടെ പുറംതള്ളിയ ചാനലുകള്‍ക്ക് മറുപടി നല്കിയിരിക്കുകയാണ് ഈ കൊച്ചു ചിത്രം.

    1983

    റിലീസ് ചെയ്തുകഴിഞ്ഞ് 25നാളുകള്‍ പിന്നിട്ട ചിത്രം ഇപ്പോഴും പല തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ കളക്ഷന്‍ 5കോടി കവിഞ്ഞു.

    സ്‌പോര്‍ട്‌സ് പ്രമേയമായ അപൂര്‍വ്വം മലയാളചിത്രങ്ങളില്‍ ഒന്നായ 1983ലെ അണിയറക്കാര്‍ ഓരോരുത്തരും ചിത്രത്തിന്റെ വിജയത്തിന്റെ പേരില്‍ പ്രശംസകള്‍ നേടിക്കൊണ്ടിരിക്കുകയാണ്. മികച്ച സംഗീതവും മികച്ച കാസ്റ്റിങുമെല്ലാം ചേര്‍ന്ന് ഈ ചിത്രത്തെ ഹിറ്റാക്കി മാറ്റുന്നു. എന്തായാലും സൂപ്പര്‍താരചിത്രങ്ങള്‍ക്ക് പുറകേ കോടികളുമായി ഓടുന്ന ചാനലുകാര്‍ക്ക് നല്ലൊരു പാഠം നല്‍കിയിരിക്കുകയാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ കൊച്ചു ചിത്രം.

    English summary
    The movie 1983, has now became a great success in the industry after Drishyam. 1983 is now playing successfully on its 25 th day in the theaters where it is released.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X