»   » മലയാള ചലച്ചിത്രത്തിന്റെയും നടന്‍മാരുടെയും സുവര്‍ണ്ണകാലഘട്ടത്തെ കുറിച്ച്....

മലയാള ചലച്ചിത്രത്തിന്റെയും നടന്‍മാരുടെയും സുവര്‍ണ്ണകാലഘട്ടത്തെ കുറിച്ച്....

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ നടന്‍മാര്‍ മലയാള ചലച്ചിത്രരംഗം അടക്കിവാണ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിേേലക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. മോഹന്‍ലാലിനും മമ്മൂട്ടിക്കും 1997 പ്രത്യേക വര്‍ഷം തന്നെയായിരുന്നു. 1990 കളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വന്ന സുരേഷ് ഗോപിക്കും ഈ വര്‍ഷം മുന്നേറ്റം തന്നെയായിരുന്നു. മലയാള ചലച്ചിത്രരംഗത്തിനു ഒരു നാഴികകല്ല് തന്നെയായിരുന്ന്ു ഈ വര്‍ഷം. നടന്‍മാര്‍ക്ക് എങ്ങനെയായിരുന്നു ആ വര്‍ഷമെന്ന് നമ്മുക്കൊന്ന് നോക്കാം.

മമ്മൂട്ടി

മമ്മൂട്ടിക്ക് വമ്പന്‍ ഹിറ്റ്‌സ് ഒന്നും ആ വര്‍ഷം വന്നി്‌ല്ലെങ്കിലും കിട്ടിയതൊക്കെയും അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളായിരുന്നു. അതില്‍ പ്രധാനമായത് ഭൂതകണ്ണാടിയിലെ കഥാപാത്രമായിരുന്നു. ഒത്തിരി പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഈ ചിത്രത്തിലേത്.

മോഹന്‍ലാല്‍

മോഹന്‍ലാലിന് വമ്പന്‍ ഹിറ്റ്‌സില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ വര്‍ഷമായിരുന്നു 1997. ആറാം തമ്പുരാന്‍, ചന്ദ്രലേഖ പോലുള്ള പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ലാല്‍ ഉണ്ടായിരുന്നു. വിദേശഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത ഗുരു എന്ന ചിത്രത്തിന്‍ നായകന്‍ ലാലായിരുന്നു. ഒത്തിരി പുരസ്‌കാരങ്ങള്‍ നേടിയ ഇരുവര്‍ എന്ന ചിത്രം മോഹന്‍ലാലിന്റെ തമിഴ് ചിത്രത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായി.

സുരേഷ് ഗോപി

സുരേഷ് ഗോപിക്ക് മറക്കാനാവാത്ത ഒരു വര്‍ഷമാണ് 1997. മികച്ച നടനുള്ള ദേശീയ അവാര്‍ഡ ലഭിച്ച കളിയാട്ടം എന്ന ചിത്രം റിലീസായത് ഈ വര്‍ഷമായിരുന്നു.

മികച്ച നടനാവാനുള്ള മത്സരം

മികച്ച നടനുള്ള ദേശീയ അവാര്‍ഡിന്റെ ഫൈനല്‍ മത്സരത്തില്‍ മോഹന്‍ലാല്‍ (ഇരുവര്‍) മമ്മൂട്ടി(ഭൂതകണ്ണാടി), സുരേഷ് ഗോപി (കളിയാട്ടം), ബാലചന്ദ്ര മേനോന്‍ (സമാന്തരങ്ങള്‍) എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഓരോ മലയാളിക്കും അഭിമാനത്തോടെ ഓര്‍ക്കാന്‍ പറ്റുന്നൊരു നിമിഷമായിരുന്നു അത്. മത്സരാന്ത്യത്തില്‍ സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനും അവാര്‍ഡ് പങ്കിട്ടെടുത്തു.

ജയരാജ് - മികച്ച സംവിധായകന്‍

ഷേക്‌സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തിനെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് കളിയാട്ടം. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലൂടെ അദ്ദേഹം നേടുകയും ചെയ്തു.

യുവ താരത്തിന്റെ മുന്നേറ്റം

1997 ലാണ് ഏവരുടെയും ഹൃദയം കവര്‍ന്ന കുഞ്ചാക്കോ ബോബന്‍ എന്ന യുവ നടന്‍ വെള്ളിത്തിരയില്‍ എത്തിയത്. കുഞ്ചാക്കോ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.

ഓസ്‌കാറില്‍ ആദ്യം

1997 ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു എന്ന ചിത്രമാണ് ഓസ്‌കാറില്‍ ആദ്യമായി പ്രവേശിച്ച മലയാള ചിത്രം. ഓരോ മലയാളിക്കും അഭിമാനത്തിന്റെ നിമഷമായിരുന്നു അത്്. ഒരു ശരാശരി മലയാളിക്ക് 1997 എന്ന വര്‍ഷം ഓര്‍ത്തു വെക്കാന്‍ ഇത്രയൊക്കെ പോരേ..ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ലേലം, അനിയത്തിപ്രാവ് തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്.

English summary
Malayalam film industry was ruled by three big superstars in 1997

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X