»   » മോഹന്‍ലാലും ദുല്‍ഖറും തമന്നയും ഒരേ വേദിയില്‍ എന്താ സംഭവം???

മോഹന്‍ലാലും ദുല്‍ഖറും തമന്നയും ഒരേ വേദിയില്‍ എന്താ സംഭവം???

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരറാണിയായ തമന്നയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവതാരം ഡിക്യുവും ഒരേ വേദിയില്‍. പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന കാഴ്ചയുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ വായിക്കൂ..

ഏഷ്യാനെറ്റ് അവാര്‍ഡ് ചടങ്ങിനിടെയാണ് മൂവരും കണ്ടുമുട്ടിയത്. അന്യഭാഷാ ചിത്രത്തിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് തെന്നിന്ത്യന്‍ താരറാണിയായ തമന്ന എത്തിയത്. സിമ്പിള്‍ വേഷത്തിലെത്തിയ താരം സദസ്സിന്റെ മുന്‍നിരയിലിരുന്ന് കലാപ്രകടനങ്ങള്‍ വീക്ഷിക്കുകയും ചെയ്തു.

സൂപ്പര്‍ സ്റ്റാര്‍ താരറാണി സംഗമം

മോഹന്‍ലാലിനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. പുലിമുരുകനിലെ ആക്ഷന്‍ സീക്വന്‍സുകളും താരം വേദിയില്‍ പെര്‍ഫോം ചെയ്തു. വേദിയിലെ പ്രകടനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിലാണ് സദസ്സിലിരുന്ന തമന്ന താരത്തെ കണ്ട് എഴുന്നേറ്റത്. പിന്നീട് ഇരുവരും ഒരുമിച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

ഡിക്യുവിനെ അഭിനന്ദിച്ച് തമന്ന

മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയത് യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്. കലി. കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് ഡിക്യുവിനെ ഈ നേട്ടത്തിനര്‍ഹനാക്കിയത്. മോഹന്‍ലാലാണ് താരപുത്രന് പുരസ്‌കാരം സമര്‍പ്പിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ നിന്നും സദസ്സിലേക്കെത്തിയ ഡിക്യുവിനെയും തമന്ന അഭിനന്ദിച്ചു.

തമന്നയ്ക്കും പുരസ്‌കാരം

തമിഴകത്തെ ജനപ്രീതി നേടിയ അഭിനേത്രിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് തമന്നയാണ്. അതീവ സന്തോഷവതിയായ തമന്നയെയാണ് പുരസ്‌കാര വേദിയില്‍ കണ്ടത്.

ഉടന്‍ സംപ്രേക്ഷണം ചെയ്യും

താരങ്ങളെല്ലാം അണിനിരന്ന ഏഷ്യാനെറ്റ് അവാര്‍ഡ് ഉടന്‍ തന്നെ ചാനലില്‍ സംപ്രേക്ഷണം ചെയ്യും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഇതു കാണാന്‍ കാത്തിരിക്കുന്നത്.

English summary
Thamanna got selected as Popular Tamil Actress of the year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X