»   » സോഷ്യല്‍ മീഡിയ പറഞ്ഞതൊന്നുമല്ല, 19ാംമത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് മികച്ച നടന്‍? മികച്ച സിനിമ?

സോഷ്യല്‍ മീഡിയ പറഞ്ഞതൊന്നുമല്ല, 19ാംമത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് മികച്ച നടന്‍? മികച്ച സിനിമ?

By: ഗൗതം
Subscribe to Filmibeat Malayalam

മലയാള സിനിമാ ഇന്‍ഡസ്ട്രി കാത്തിരിക്കുന്ന പുരസ്‌കാര ചടങ്ങാണ് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്. പോയ വര്‍ഷം മലയാള സിനിമയില്‍ മികച്ച പ്രകടനം നടത്തിയവരും അര്‍ഹതപ്പെട്ടവര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികളും. 19ാംമത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. അങ്കമാലിയിലെ അഡ്‌ലറ്റ്‌സ് ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലില്‍ വച്ചായിരുന്നു ചടങ്ങ്. സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ പൗര പ്രധാനികളും ചടങ്ങില്‍ പങ്കെടുത്തു.

മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെയാണ് മോഹന്‍ലാലിനെ 2016ലെ മികച്ച നടനായി തെരഞ്ഞെടുത്തത്. 2016ല്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായിരുന്നു ഒപ്പം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ 50 കോടിയോളം നേടി. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ വിജയമായിരുന്നു.


Read Also: മസിലും ചുവന്ന കണ്ണുകളും! നിയമത്തെ പോലും പേടിയില്ലാതെ മലയാള സിനിമയില്‍ ബലാത്സംഗം ചെയ്തവര്‍!


മഞ്ജു വാര്യരാണ് മികച്ച നടി. അവാര്‍ഡിലെ വിജയികള്‍ ആരൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ....


മികച്ച ചിത്രം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ഒപ്പമാണ് 2016ലെ മികച്ച ചിത്രമായി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തെരഞ്ഞെടുത്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.


2016 ജനപ്രിയ ചിത്രം

വൈശാഖ് സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനാണ് 2016ലെ ജനപ്രിയ ചിത്രം. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ജഗപതി ബാബു, കമാലിനി മുഖര്‍ജി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


മികച്ച നടന്‍

മോഹന്‍ലാലിനെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ഒപ്പത്തിലെ ജയരാമന്‍, പുലിമുരുകനിലെ മുരുകന്‍ എന്നീ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുക്കുന്നത്.


മികച്ച നടന്‍(ക്രിട്ടിക്‌സ്)

യുവനടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയത്. കലിയിലെ സിദ്ധാര്‍ത്ഥ്, കമ്മട്ടിപ്പാടത്തിലെ രാജീവ് രവി തുടങ്ങിയ അഭിനയ പ്രകടനത്തിലൂടെയാണ് അവാര്‍ഡ്.


മികച്ച നടി

മികച്ച നടിയ്ക്കുള്ള അവാര്‍ഡ് മഞ്ജു വാര്യരിനാണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിലെ വേട്ട, കരിങ്കുന്നം സിക്‌സസിലെ വന്ദന എന്നീ കഥാപാത്രങ്ങളെ കണക്കിലെടുത്താണ് മഞ്ജു വാര്യരെ മികച്ച നടിയായി തെരഞ്ഞെടുത്തത്.


ജനപ്രിയ നടന്‍

ജനപ്രിയ നടനായി നിവിന്‍ പോളിയെ തെരഞ്ഞെടുത്തി. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന്‍ പോളിയ്ക്ക് അവാര്‍ഡ്. ചടങ്ങില്‍ നിവിന്‍ പോളിയുടെ ഒരു കിടിലന്‍ പെര്‍ഫോമന്‍സുമുണ്ടായിരുന്നു.


മികച്ച സംവിധായകന്‍

എബ്രിഡ് ഷൈനാണ് മികച്ച സംവിധായകന്‍. ആക്ഷന്‍ ഹീറോ ബിജുവിലെ സംവിധാന മികവിലൂടെയാണ് എബ്രിഡ് ഷൈനിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. എബ്രിഡ് ഷൈനിന്റെ രണ്ടാമത്തെ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.


മോഹന്‍ലാലിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്

പുലിമുരുകനിലെ മോഹന്‍ലാലിന്റെ കിടിലന്‍ പെര്‍ഫോമന്‍സും ചടങ്ങിലുണ്ടായിരുന്നു.


English summary
19th Asianet Film Awards: Complete Winners List
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam