ബിഗ് ബജറ്റിലെ കൊലമാസ്! 2.o ബോക്‌സോഫീസില്‍ മിന്നിച്ചു,രണ്ടാം ദിനവും കേരളത്തില്‍ മോശമില്ലാത്ത കളക്ഷന്‍
എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.O തിയറ്ററുകളിലെത്തിയിരിക്കുകയാണ്. രജനികാന്ത് നായകനായി അഭിനയിച്ച ചിത്രം കേരളത്തിലും വലിയ സ്വീകരണത്തോടെയായിരുന്നു എത്തിയത്. ആദ്യദിനം ഹൗസ് ഫുള്ളായിട്ടാണ് പലയിടത്തും പ്രദര്‍ശനം നടത്തിയത്. വെളുപ്പിനെ റിലീസ് ചെയ്ത ചിത്രം കാണാന്‍ കുടുംബ പ്രേക്ഷകരടക്കം നിരവധി ആളുകളായിരുന്നു എത്തിയത്.
അതെല്ലാം സിനിമയുടെ ബോക്‌സോഫീസ് കളക്ഷനില്‍ വ്യക്തമായി കാണാമായിരുന്നു. വിജയ് ചിത്രം സര്‍ക്കാരിനെ തോല്‍പ്പിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു ചിത്രം കാഴ്ച വെച്ചത്. 450 ന് മുകൡ തിയറ്ററുകളിലായിരുന്നു കേരളത്തില്‍ ആദ്യദിനം സിനിമ എത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 68 ഷോ ലഭിച്ച സിനിമ അവിടെയും റെക്കോര്‍ഡ് തുകയായിരുന്നു നേടിയത്.

രണ്ടാം ദിവസവും മോശമില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. 49 ഷോ ആയിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും രണ്ടാം ദിവസം സിനിമയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്നും 12.36 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ദിവസം പതിനെട്ട് ലക്ഷം നേടിയതോടെ രണ്ട് ദിവസം കൊണ്ട് 30.39 ലക്ഷം എന്ന റെക്കോര്‍ഡിലെത്തി. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇത് സൂചിപ്പിക്കുന്നത്.
തിരുവന്തപുരം ഏരീയപ്ലെക്സില്‍ ആദ്യദിനം ലഭിച്ച 27 ഷോ യില്‍ നിന്നും 15.89 ലക്ഷമായിരുന്നു 2.O നേടിയത്. ഏരീയപ്ലെക്സില്‍ നിന്നും വിജയ് ചിത്രം സര്‍ക്കാരിന്റെ റെക്കോര്‍ഡാണ് സിനിമ അതിവേഗം മറികടന്നത്. രണ്ടാം ദിവസം പത്ത് ഷോ യില്‍ നിന്നും 8.85 ലക്ഷമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











