Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
500 കോടി മറികടന്ന് രജനികാന്ത്! 2.o വിസ്മയമാവുന്നു, ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്,കാണൂ
Recommended Video

ബോക്സോഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടുന്ന ഒട്ടനവധി ചിത്രങ്ങളാണ് തെന്നിന്ത്യയില്‍ നിന്നും വരാനിരിക്കുന്നത്. നിലവില്‍ രജനികാന്തിന്റെ 2.o ആണ് കേരളമടക്കം ഇന്ത്യയിലെ പല സെന്ററുകളിലും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്നെങ്കിലും നവംബര്‍ 29 നായിരുന്നു ശങ്കറിന്റെ സംവിധാനത്തിലെത്തിയ 2.0 റിലീസ് ചെയ്തത്.
കേരളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്രയും പ്രദര്‍ശനമായിരുന്നു റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചിരുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞ് ഒരാഴ്ച ആയെങ്കിലും ഇപ്പോഴും മോശമില്ലാത്ത പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. അതിനിടെ പുതിയ 2.o യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ആഴ്ചയക്കുള്ളില്‍ 500 കോടി എന്ന സ്വപ്നം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ആഗോളതലത്തില്‍ നിന്നുമാണ് സിനിമ 500 കോടി മറികടന്നിരിക്കുന്നത്. 2ഡി, 3ഡി ഫോര്‍മാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അഞ്ഞൂറ് കോടിയ്ക്ക് മുകളിലായിരുന്നു സിനിമയുടെ മുടക്ക് മുതല്‍. അതിവേഗം അത് തിരിച്ച് പിടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ട്വിറ്ററിലൂടെ സിനിമയുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചൈനയിലേക്കും സിനിമയുടെ റിലീസ് ഉണ്ടാവുമെന്നാണ് പുതിയ വിവരങ്ങള്‍. 2019 മേയ് മാസം 10,000 തിയറ്ററുകളിലായി 2.o ചൈനയിലെത്തിക്കുമെന്നാണ് സൂചന.
Surging Into Week 2.. Crossing Borders.. Redefining History. #2Point0 Enters the 500 Crore Club! #2Point0EpicBlockbuster #2Point0 @2Point0movie @rajinikanth @akshaykumar @shankarshanmugh @arrahman @iamAmyJackson pic.twitter.com/Agq5ZMsxGB
— Lyca Productions (@LycaProductions) December 6, 2018
കേരളത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന സിനിമ കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും ആദ്യത്തെ ആറ് ദിവസം കൊണ്ട് 76.14 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ്. ഇപ്പോഴും 42 ഓളം ഷോ ഒരു ദിവസം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. തിരുവനന്തപുരം ഏരിയപ്ലെക്സിലും സ്ഥിതി മറിച്ചല്ല. ആറ് ദിവസം കഴിയുമ്പോള്‍ 53 ലക്ഷമാണ് ഇവിടെ നിന്നും 2.o യുടെ വരുമാനം.