For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാജോണിന്റെ കഥാപാത്രത്തെകുറിച്ച് ഓർത്തപ്പോൾ ആദ്യം മനസ്സിൽ വന്നത് ആ നടനെ!! ശങ്കർ തുറന്നു പറയുന്നു

  By Suchithra Mohan
  |

  Recommended Video

  ശങ്കറിന്റെ പ്രിയ മലയാളി താരങ്ങൾ | filmibeat Malayalam

  മലയാളത്തിൽ നിന്ന് താരങ്ങൾ തമിഴിലേയ്ക്കും തമിഴിൽ നിന്ന് താരങ്ങൾ മലയാളത്തിലും എത്തറുണ്ട്. അതുപോലെ തമിഴ് താരങ്ങൾക്ക് കേരളത്തിൽ വലിയ ആരാധക വൃത്തക്കളുമുണ്ട്. അതുപോലെ തന്നെയാണ് തിരിച്ചും. വിജയ്. സൂര്യ, രജനി, മകൻ, വിക്രം എന്നു വേണ്ട തമിഴിലെ ചെറിയ ചെറിയ ചിത്രങ്ങൾക്കു പോലും മലയാളത്തിൽ വൻ ആരാധകരാണ് .

  ജനുവരിയിൽ ഇല്ല!! ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരിയിൽ, തീയതി പുറത്ത്


  തമിഴ് പ്രേക്ഷകരെ പോലെ മലയാളികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 2.o. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കൂടാതെ 2.0 ൽ മലയാളികൾക്കും ഏറെ അഭിമാനിക്കാമായിരുന്നു. രജനിയുടെ ചിത്രത്തിൽ ഭാഗമാകാൻ മലയാളികളുടെ പ്രിയപ്പെട്ട താരം കലാഭവൻ ഷാജോണിന് അവസരം ലഭിച്ചിരുന്നു.ഈ ഒരൊറ്റ ചിത്രം കൊണ്ട് തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയാണ് ഷജോണിന് ലഭിച്ചിരിക്കുന്നത്. അതേസമയം ഈ കഥാപാത്രം മനസ്സിൽ വന്നപ്പോൾ ആദ്യം ഓർമ വന്നത് മലയാളത്തിലെ മറ്റൊരു താരത്തിനെ ആയിരുന്നത്രേ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സങ്കർ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

  രൺവീറിന് ഒരു പ്രണയമുണ്ടായിരുന്നു!! എങ്കിലും എന്നോട് പഞ്ചാരയടിച്ചു, കൂടിക്കാഴ്ചയെക്കുറിച്ച് ദീപിക

   കൊച്ചിൻ ഹനീഫ

  കൊച്ചിൻ ഹനീഫ

  തെന്നിന്ത്യൻ സിനിമ പ്രേമികളുടെ തീരാനഷ്ടമാണ് കൊച്ചിൻ ഹനീഫ. മലയാളത്തിവും തമിഴിലും നിറസാന്നിധ്യമായിരുന്നു താരം. മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചെങ്കിൽ തമിഴ് സിനിമയെ മികച്ച വില്ലനായിരുന്നു . 2.O ലെ ഷാജോൺ ചെയ്ത കഥാപാത്രം ആദ്യം മനസ്സിൽ വന്നപ്പോൾ ഓർമിച്ചത് കൊച്ചിൻ ഹനീഫയെയായിരുന്നുവെന്ന് സംവിധായകൻ ശങ്കർ . ശങ്കറിന്റെ തന്നെ മുതൽവൻ , അന്യൻ, ശിവാജി, എന്തിരൻ എന്നീ സിനിമകളിൽ കൊച്ചിൻ ഹനീഫ അഭിനയിച്ചിട്ടുണ്ട്.

  സിനിമയിലെ മലയാളി സാന്നിധ്യം

  സിനിമയിലെ മലയാളി സാന്നിധ്യം

  തമിഴിലെ പോലെ തന്നെ മികച്ച അഭിനേതാക്കളാണ് മലയാള സിനിമയിലുമുളളത്. മലയാളി താരങ്ങളുടെ അഭിനയം തനിയ്ക്ക് ഏറെ ഇഷ്ടമാണെന്നും ശങ്കർ പറഞ്ഞു. അതിനാൽ തന്നെ തന്റെ എല്ലാ ചിത്രത്തിലും അങ്ങനെയാരു വേഷമുണ്ടാകുമെന്നും ശങ്കർ പറയുന്നു.

  ചിത്രത്തിൽ ഷാജോൺ വന്നത്

  ചിത്രത്തിലേയ്ക്ക് ഷാജോൺ വന്നത്

  സിനിമയിലെ ഈ കഥാപാത്രത്തിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ തന്നെ തന്റെ മനസ്സിൽ ആദ്യമെത്തിയത് കൊച്ചിൻ ഹനീഫയുടെ മുഖമാണ്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ ആര് എന്ന് ചിന്തിച്ചപ്പോഴാണ് മനസ്സിലേയ്ക്ക് ഷാജോണിന്റെ മുഖം വന്നതെന്നും ശങ്കർ പറയുന്നു. അതു പോലെ തന്നെ കമൽ ഹാസനെ നായകനാക്കി ചെയ്യാൻ പോകുന്ന ഏറ്റവും ചിത്രമായ ഇന്ത്യ ടുവിൽ മലയാളത്തിൽ നിന്ന് നെടുമുടി വേണുവും എത്തുന്നുണ്ട്. അദ്ദേഹം ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തുമുണ്ടായിരുന്നു.

   അത്ഭുതപ്പെടുത്തിയ ചിത്രങ്ങൾ

  അത്ഭുതപ്പെടുത്തിയ ചിത്രങ്ങൾ

  മലയാളി താരങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ പ്രത്യേകം ഒരു സംതൃപ്തിയുണ്ട്. അതു പോലെ തന്നെ മലയാളത്തിൽ ഒരുപാട് നല്ല ചിത്രങ്ങൾ ഉണ്ടാകാറുണ്ട്. പ്രേമവും , അങ്കമാലി ഡയറീസുമെല്ലാം തന്നെ അത്ഭുതപ്പെടുത്തിയെന്നും ശങ്കർ പറയുന്നു.

   പ്രതിഫലം

  പ്രതിഫലം

  സിനിമയിൽ സീനിയർ താരമാണ് നെടുവേണുസാർ. എന്നാൽ പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോൾ നിങ്ങളുടെ ഇഷ്ടത്തിനുള്ളത് തന്നാൽ മതിയെന്നണ് മറുപടി പറയുക. അത്രത്തോളം വിനയത്തിലാണ് അദ്ദേഹം പെരുമാറാറുള്ളത്. എന്നാൽ അതുപോലെ തന്നെയാണ് കൊച്ചിൻ ഫനീഫയും, കലാഭവൻ മണിയും, ഷാജോണുമൊക്കെയെന്നും സങ്കർ പറഞ്ഞു.

   യന്തിരൻ 3

  യന്തിരൻ 3

  ബിഗ്ബജറ്റ് ചിത്രങ്ങൾ ചെയ്യണമെന്ന് ഒരു ആഗ്രഹമില്ല. നിരന്തരം ആലോചനകളിലൂടെയാണ് ഒരോ കഥകളിലെത്തുന്നത്. ബിഗ് ബജറ്റ് എന്ന ആലോചനയോടെയല്ല ഒരോ ചിത്രങ്ങളേയും സമീപിക്കുന്നത്. ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമായ ബജറ്റിലാണ് ഓരോ ചിത്രമെടുക്കുന്നത്. നല്ല ആശയമുദിച്ചാല്‍ യന്തിരന്‍റെ മൂന്നാം ഭാഗം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

  English summary
  2.o kalabhavan shajohn role remember kochin haneefa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X