»   » 22 ഫീമെയില്‍ കോട്ടയം-നോ ബുള്‍ഷിറ്റ്

22 ഫീമെയില്‍ കോട്ടയം-നോ ബുള്‍ഷിറ്റ്

Posted By:
Subscribe to Filmibeat Malayalam
22 Female Kottayam
തലക്കെട്ട് വായിച്ചിട്ട്, നെറ്റി ചുളിഞ്ഞോ, ഒന്നുമിില്ല, സാള്‍ട്ട് ആന്റ് പെപ്പറിന്റെ മെഗാവിജയത്തിന് ശേഷം ഡയറക്ടര്‍ ആഷിഖ് അബുവിന്റെ ഫാക്ടറിയില്‍ നി്‌നനും അനൗണ്‍സ് ചെയ്യുന്ന രണ്ടാം ചിത്രത്തിന്റെ പേരാണ് 22 ഫീമെയില്‍ കോട്ടയം. 'നോ ബുള്‍ഷിറ്റെ'ന്ന ടാഗ് ലൈന്‍ കൂടി പോസ്റ്ററില്‍ വരുന്നതോടെ സിനിമയില്‍ കാര്യമായി എന്തോഉണ്ടെന്ന് തന്നെ സംശയിക്കണം.

ശ്യാം പുഷ്‌ക്കരനും അഭിയും ചേര്‍ന്നൊരുക്കുന്ന തിരക്കഥയിലാണ് ആഷിക് പുതിയ ചിത്രവും ഒരുക്കുന്നത് തെരേസ എബ്രഹമായി റിമ കല്ലിങ്കലും സിറില്‍ മാത്യുവായി ഫഹദ് ഫാസിലുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

ആഷിക് അബുവിന്റെ പണിപ്പുരയില്‍ നിന്നുള്ള ഏറ്റവും പുതിയ സിനിമാവിശേഷമാണ് 22 ഫീമെയില്‍ കോട്ടയം. എന്നാല്‍ സാള്‍ട്ട് ആന്റ് പെപ്പറിനും മുമ്പെ മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്നൊരു ചിത്രം ആഷിക് അനൗണ്‍സ് ചെയ്തിരുന്നു.

'ഡെയിഞ്ചറസലി സിംപിള്‍' എന്ന വിശേഷണവുമായി വരുന്ന ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടി അധോലോക നായകന്റെ വേഷത്തിലാണെത്തുന്നത്. മോളിവുഡ് ഇതുവരെ കാണാത്ത തരത്തിലുള്ള സ്‌റ്റൈലിഷ് മൂവിയായിരിക്കും ഗാങ്‌സ്റ്ററെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറില്‍ കെടി മിറാഷ് എന്ന ബുജിയായി തകര്‍ത്തഭിനയിച്ച അഹമ്മദ് സിദിഖാണ് ഗ്യാങ്‌സ്റ്ററിന്റെ തിരക്കഥയൊരുക്കുന്നത്.

എന്നാല്‍ ആഷിക്ക് അബുവിന്റേതായി തിയറ്ററുകളില്‍ എത്തുന്ന അടുത്ത ചിത്രം ഇതൊന്നുമല്ല. ലാല്‍, ബാബു ആന്റണി, ശങ്കര്‍, വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, രവീന്ദ്രന്‍ എന്നിവരെ അണിനിരത്തിയൊരുക്കുന്ന ഇടുക്കി ഗോള്‍ഡാണ് ആഷിക്കിന്റെ അടുത്തതായി തിയറ്ററുകളിലെത്തുന്ന ചിത്രം.

English summary
After the whopping success of Salt N Pepper, director Aashiq Abu is announced his next venture which is titled as "22 Female Kottayam". "22 Female Kottayam" to be scripted by Shyam Pushkaran and Abhi.It will be produced by O.G.Sunil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam