»   » എആര്‍ റഹ്മാന്‍ ആരാധകരോട് മാപ്പു ചോദിച്ചു

എആര്‍ റഹ്മാന്‍ ആരാധകരോട് മാപ്പു ചോദിച്ചു

Posted By:
Subscribe to Filmibeat Malayalam
AR Rahman
ഓസ്‌കാര്‍ ഗ്രാമി പുരസ്‌ക്കാര ജേതാവായ എആര്‍ റഹ്മാന്‍ തന്റെ യുഎസ് ആരാധകരോട് മാപ്പു ചോദിയ്ക്കുന്നു. ലോകപര്യടനത്തിന്റെ ഭാഗമായ യുഎസ് നഗരമായ ഡെട്രോയിറ്റില്‍ ചാര്‍ട്ട് ചെയ്തിരുന്ന സംഗീതപരിപാടി റദ്ദാക്കിയതിന്റെ പേരിലാണ് ഈ വിശ്വസംഗീതജ്ഞന്‍ മാപ്പു ചോദിയ്ക്കുന്നത്.. ഡെട്രോയിറ്റില്‍ സംഗീതപരിപാടി അവതരിപ്പിയ്‌ക്കേണ്ടിയിരുന്ന വേദി തകര്‍ന്നതിനെ തുടര്‍ന്നാണ് പരിപാടി ക്യാന്‍സല്‍ ചെയ്യേണ്ടി വന്നത്.

ജൂലൈ 23നാണ് റഹ്മാന്‍ തന്റെ ലോകപര്യടനം പുനരാരംഭിയ്ക്കുന്നത്. തന്റെ 15 വര്‍ഷ സംഗീതജീവിതത്തില്‍ ആരാധകര്‍ക്കാണ് ഞാന്‍ പ്രഥമപരിഗണന നല്‍കിയിരിക്കുന്നത്. ഡെട്രോയിറ്റിലെ അപകടം തന്റെ ഗ്രൂപ്പിലെ എല്ലാവരെയും ഞെട്ടിച്ചുവെന്നും സംഗീതമാന്ത്രികന്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയിലെ സംഗീതപരിപാടികള്‍ സെപ്റ്റംബറിലേക്ക് റഹ്മാന്‍ പുനക്രമീകരിച്ചിട്ടുണ്ട്. അപകടത്തില്‍ സംഗീത ഉപകരണങ്ങള്‍ക്കും ശബ്ദവെളിച്ച ക്രമീകരണ സംവിധാനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പരിപാടി റീഷെഡ്യൂള്‍ ചെയ്യാന്‍ റഹ്മാന്‍ നിര്‍ബന്ധിതനായത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam