»   » കാര്യസ്ഥന് ശേഷം ഗുമസ്തന്‍

കാര്യസ്ഥന് ശേഷം ഗുമസ്തന്‍

Posted By:
Subscribe to Filmibeat Malayalam
Dileep
നവാഗത സംവിധായകന്‍ തോംസണ്‍ ഒരുക്കുന്ന കാര്യസ്ഥന്റെ ലൊക്കേഷനിനാലണ് ദിലീപ്. കാര്യസ്ഥന്റെ ജോലി തീര്‍ത്തതിന് ശേഷം മധു കൈതപ്രം ഒരുക്കുന്ന ചിത്രത്തിലായിരിക്കും ദിലീപ് അഭിനയിക്കുക.

ചിത്രത്തില്‍ ഒരു വക്കീല്‍ ഗുമസ്തന്റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ജഗതി അവതരിപ്പിയ്ക്കുന്ന വാര്യര്‍ എന്ന അഡ്വക്കേറ്റിന്റെ ഗുമസ്തന്റെ റോള്‍ ഏറെ അഭിനയസാധ്യകള്‍ നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിന്റെ ഭാര്യാ വേഷത്തിലെത്തുന്ന പ്രിയങ്കയാണ് ചിത്രത്തിലെ നായിക.

റഹീം കടവത്തിന്റെ കഥയില്‍ സിബി ബാലകൃഷ്ണനാണ് തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ക്യാമറ എംജെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്യും. ഹൊറൈസണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രം എറണാകുളം, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam