»   »  ഗായിക ഗായത്രിയ്ക്ക് അസൂയയെന്ന് ശാസ്തമംഗലം

ഗായിക ഗായത്രിയ്ക്ക് അസൂയയെന്ന് ശാസ്തമംഗലം

Posted By:
Subscribe to Filmibeat Malayalam
Gayathri
അന്യഭാഷാ ഗായകര്‍ക്ക് വേണ്ടതിലേറെ പ്രാധാന്യം മലയാളികള്‍ നല്‍കുന്നുവെന്ന ഗായിക ഗായത്രിയുടെ പരാമര്‍ശം ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല. പ്രശസ്ത സംഗീത നിരൂപകന്‍ ടിപി ശാസ്തമംഗലവും സംഗീത സംവിധായകന്‍ എം ജയചന്ദ്രനും ഗായത്രിയ്‌ക്കെതിരെ രംഗത്തെത്തി.

മലയാളചലച്ചിത്രലോകത്തും തമിഴകത്തും ബംഗാളി ഗായിക ശ്രേയ ഘോഷ്വാലിന് കൂടുതല്‍ അവരവും പ്രാധാന്യവും ലഭിയ്ക്കുന്നുവെന്നും മലയാളികളായ ഗായകര്‍ക്ക് വേണ്ടത്ര പരിഗണന ലഭിയ്ക്കുന്നില്ലെന്നുമുള്ള ഗായത്രിയുടെ പരാമര്‍ശമാണ് ഇവരെ ചൊടിപ്പിച്ചത്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് ഗായികമാരെ മലയാള സിനിമാ ആവശ്യമില്ലാതെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു ഗായത്രി പറഞ്ഞത്. ശ്രേയാ ഘോഷ്വാലിന് അവര്‍ അര്‍ഹിക്കുന്നതിലധികം പരിഗണന മലയാള സിനിമ നല്‍കുന്നുണ്ടെന്നും ഗായത്രി ആരോപിച്ചിരുന്നു.

മലയാളികളായ ഗായികമാരില്‍ക്കവിഞ്ഞ എന്ത് പ്രത്യേകതയാണ് ശ്രേയ്ക്കുള്ളതെന്നും ഗായത്രി ചോദിച്ചിരുന്നു. കേരളത്തില്‍ മാത്രം അറിയപ്പെടുന്ന ഒരു ഗായികയുടെ അസൂയയെന്നാണ് ശാസ്തമംഗവം ഗായത്രിയുടെ അഭിപ്രായത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ശ്രേയ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും പാടുന്നുണ്ടെന്നും അവര്‍ക്ക് ലഭിച്ച നാല് ദേശീയ അവാര്‍ഡുകള്‍ അവര്‍ പുതുനിര ഗായികമാരില്‍ ഏറെ കഴിവുള്ളയാളാണെന്നതിന് തെളിവാണെന്നും ശാസ്തമംഗലം പറയുന്നു.

സംഗീതത്തിലെ കഴിവുകൊണ്ടുതന്നെയാണ് മലയാളത്തിലായാലും മറ്റു ഭാഷകളിലായാലും ശ്രേയ കൂടുതല്‍ അവസരങ്ങള്‍ നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രേയയുടെ പാട്ടുകേട്ടാല്‍ അത് മലയാളി പാടിയതല്ലെന്ന് തോന്നുമോ?. ഗായത്രി മികച്ച ഗായികയാണെങ്കിലും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല, അതിന്റെ അസ്വസ്ഥതയാണ് പുറത്തുവന്നിരിക്കുന്നത്.

സ്വന്തം പരാജയം മൂടിവയ്ക്കാന്‍ മറ്റുള്ളവരെ പഴി പറയുന്നതെന്തിന്? ഹിന്ദുസ്ഥാനി സംഗീതം പഠിച്ച ആളായിട്ടു പോലും ഹിന്ദിക്കാര്‍ ഗായത്രിയെ വിളിച്ച് പാടിക്കുന്നില്ല. ആക്രമണ സ്വരത്തില്‍ ശാസ്തമംഗലം പറയുന്നു.

ശ്രേയ്‌ക്കെതിരെയുള്ള ഗായത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സംഗീതസംവിധായകന്‍ എം ജയചന്ദ്രനും രംഗത്തുവന്നു. ഗായത്രി ശ്രേയയുടെ പാട്ടുകള്‍ കേള്‍ക്കണമെന്നാണ് ജയചന്ദ്രന്‍ ഉപദേശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിയ്ക്ക് ജയചന്ദ്രന്റെ ഉപദേശം ആവശ്യമില്ലെന്ന് ഗായത്രി തിരിച്ചടിച്ചു.

ശ്രേയയുടെ ആരാധികയാണ് താനെന്ന് പറയാനും ഗായത്രി മടികാണിച്ചിട്ടല്ല. പക്ഷേ അന്യഭാഷാ ഗായകര്‍ക്ക് മലയാളചലച്ചിത്രലോകം അമിത പ്രധാന്യം നല്‍കുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കാന്‍ തയ്യാറാവുന്നുവെന്നുമുള്ള തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗായത്രി.

English summary
Music critic TP Sasthamangalam and Music director M Jayachandran criticized Singer Gayathri over her command against.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam