»   »  ജെനിലീയ വഞ്ചിച്ചുവെന്ന് പരാതി

ജെനിലീയ വഞ്ചിച്ചുവെന്ന് പരാതി

Posted By:
Subscribe to Filmibeat Malayalam
Genelia
പരസ്യത്തിലൂടെ തെന്നിന്ത്യന്‍ നടി ജെനീലിയ ഡിസൂസ വഞ്ചിച്ചെന്നാരോപിച്ച് ഒരു സംഘം ഫ്‌ളാറ്റ് ഉടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി ജനീലിയക്കെതിരെ നോട്ടീസ് അയച്ചു.

ആന്ധ്രാപ്രദേശിലെ റിയല്‍ എസ്‌റ്റേറ്റ് സംരഭകരായ അജ്ഞനിപുത്രയുടെ ബ്രാന്‍ഡ് അബാംസിഡറാണ് ജെനീലിയ. താരത്തിലുള്ള വിശ്വാസമാണ് ഫ്‌ളാറ്റ് വാങ്ങാന്‍ കാരണമായതെന്നാണ് ഇടപാടുകാരുടെ വാദം.

ജസ്റ്റിസ് കെ.സി.ബാനുവാണ് കേസ് പരിഗണിച്ചത്. പരാതിയില്‍മേലുള്ള വിശദീകരണം നല്‍കാന്‍ ജെനീലിയോട് കോടതി ആവശ്യപ്പെട്ടു. ഹൈദരാബാദ് സ്വദേശി റ്റി.എച്ച് തിരുപതിയാണ് ജനീലിയക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഫ്‌ളാറ്റിന് മുഴുവന്‍ തുകയും അജ്ഞനിപുത്ര ഇന്‍ഫ്രാസ്ട്രകച്ചര്‍ കമ്പനിയുടെ ഉടമകള്‍ കൈപ്പറ്റിയിട്ട് ബുക്ക് ചെയ്ത ഫ്‌ളാറ്റ് നല്‍കാന്‍ വിസമ്മതിച്ചെന്നാണ് ആരോപണം.

നേരത്തെ പരാതിക്കാരന്‍ സെഷന്‍സ് കോടതിയില്‍ കമ്പനിഉടമകള്‍ക്കെതിരെയും നടി ജെനീലിയ്‌ക്കെതിരെയും പരാതി നല്‍കിയെങ്കിലും കോടതി കേസില്‍ നിന്ന് ജെനീലിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ വിധിയെ ചോദ്യംചെയ്ത് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

English summary
Genelia has received a legal notice from the Andhra Pradesh High Court to appear in person on April 25th in relation to a cheating case against a company for which she was the brand ambassador

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam