»   » പരുക്കന്‍ യുവാവായി ഇന്ദ്രജിത്ത് വികാരിയായി തിലകന്‍

പരുക്കന്‍ യുവാവായി ഇന്ദ്രജിത്ത് വികാരിയായി തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Mullamottum Munthiricharum
ജ്യോതിര്‍ഗമയുടെ ബാനറില്‍ സോമന്‍ പല്ലാട് നിര്‍മ്മിക്കുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ചു. ജോസ് ഒറ്റത്തടിയാണ്, കഠിനാദ്ധ്വാനിയും ഒപ്പം സാഹസികനും ചിലപ്പോള്‍ കുഴിമടിയനുമാണ്. അന്നന്നത്തേത് അന്നന്ന് കുടിച്ചും തിന്നും തീര്‍ക്കും.

പാമ്പു പിടുത്തം, തോനെടുക്കല്‍, പോത്തിന് കൊമ്പ്‌കോര്‍ക്കല്‍, കൂലിത്തല്ല്, കള്ളസാക്ഷിപറയല്‍ ഇതാണ് ജോസ് നാട്ടുകാരവനെ ചുരുട്ട ജോസ് എന്നുവിളിക്കും. കാടിനേയും മൃഗത്തേയും ഭയമില്ലാത്ത ജോസിന്റെ ശക്തി അവന്റെ അച്ഛന്റെ ഓര്‍മ്മകളാണ്.

മലയോരഗ്രാമത്തിന്റെ കാവല്‍ക്കാരനാണ് ജോസെന്ന് പറയുന്നതാവുംശരി. ജോസിനെ മാറ്റിയെടുക്കാന്‍ പാടുപെടുന്നയാളാണ് പള്ളിയിലെ വികാരിയച്ചന്‍. ജോലായി ഇന്ദ്രജിത്തും വികാരിയച്ചനായി തിലകനും വേഷമിടുന്നു.

പലപ്പോഴും വഴിയേ പോകുന്ന വയ്യാവേലികള്‍ തലയിലേറ്റേണ്ടിവരുന്നയാളാണ് ജോസ്. ഭാസ്‌ക്കരനും അയാളുടെ രണ്ടു മക്കളും ജോസിന്റെ ചുമലിലായത് അങ്ങിനെയാണ്. ആദ്യമൊക്കെ അതൊരു വലിയ ചുമടായ് തോന്നിയെങ്കിലും പിന്നീട് സുഖമുള്ള തണലാവുകയാണ്.

ഒന്നുമില്ലാത്തവന്റെ ജീവിതത്തില്‍ പ്രതീക്ഷകളും സ്വപ്നങ്ങളും മുളപൊട്ടുന്നു. ജോസിന്റെ വേഷത്തില്‍ ഇന്ദ്രജിത്ത് എത്തുമ്പോള്‍ നായിക മാരായെത്തുന്നത് അനന്യയും മേഘ്‌നയുമാണ്. നവാഗതനായ അനീഷ് അന്‍വറാണ് മുല്ലമൊട്ടും മുന്തിരിച്ചാറും സംവിധാനം ചെയ്യുന്നത്.

ജോഷി, ഭദ്രന്‍ എന്നിവരോടൊപ്പം സംവിധാന സഹായിയായ് പ്രവര്‍ത്തിച്ചയാളാണ് അനീഷ് അന്‍വര്‍. അശോകന്‍, അനില്‍മുരളി, ടിനിടോം,കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

English summary
Indrajith and thilakan acting together for debutant director Aneesh Anwar's film Mullamottum Munthiricharum

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam