»   » തീര്‍ന്നിട്ടും തീരാത്ത സിനിമ സമരം

തീര്‍ന്നിട്ടും തീരാത്ത സിനിമ സമരം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/20-is-this-film-strike-neded-or-not-2-aid0166.html">Next »</a></li></ul>
Camera
എ ക്‌ളാസ് തിയറ്ററുകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നത് സേവന നികുതി പുനസ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നാണ് എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്നാണ് മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞത്.

കംപ്യൂട്ടറൈസേഷനും ടിക്കറ്റ് മെഷീനും ഏര്‍പ്പെടുത്തിയശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് ധാരണയെന്നും അല്ലാതെ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യം അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മ്മാതാക്കളുടെ സംഘടനകള്‍ക്കിടയിലും ഭിന്നിപ്പ് രൂക്ഷമായിരിക്കുകയാണ്. സമരം തീരാനിടയാക്കിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സിയാദ് കോക്കര്‍ പറയുന്നത്.

അസോസിയേഷന്‍ ജനറല്‍ ബോഡിയാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്ന് സിയാദ്‌കോക്കര്‍ പറയുമ്പോള്‍, ഈ ജനറല്‍ ബോഡിയുടെ പ്രതിനിധി കളായ ഭാരവാഹികളായിരുന്നില്ലേ ചര്‍ച്ചയില്‍ പങ്കെടുത്തതും തീരുമാനങ്ങള്‍ അംഗീകരിച്ചതും.

ഉള്ളില്‍ ഒന്നും പുറത്ത് ഒന്നും പറയുന്ന നിലപാട് ഒരു സംഘടനയ്ക്കും ഭൂഷണമല്ല. സേവന നികുതിയും വൈഡ്‌റിലീസിംഗും പ്രശ്‌നമാക്കി ഒരുപിടി എക്‌സിബിറ്റേഴ്‌സിന്റെ താല്പര്യത്തിനാണ് സംഘടന സമരമുഖത്തെത്തിയത്.

അടുത്തപേജില്‍
ഈ സിനിമാ സമരം അനാവശ്യമായിരുന്നില്ലേ

<ul id="pagination-digg"><li class="next"><a href="/news/20-is-this-film-strike-neded-or-not-2-aid0166.html">Next »</a></li></ul>
English summary
Theatre owners in the state affiliated to the Kerala Film Exhibitors Federation (KFEF) on Saturday decided to resume screening Malayalam films at the 250-odd theatres in the state from Sunday. The decision, which was taken at the executive committee meeting, held by the KFEF in the city on Saturday, brought to an end the strike that started on November 1, but still a question is waiting for answer that is this strike is needed or not?.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam