»   » തിരുവമ്പാടി തമ്പാന്‍ ആനക്കുരുക്കില്‍!!

തിരുവമ്പാടി തമ്പാന്‍ ആനക്കുരുക്കില്‍!!

Posted By:
Subscribe to Filmibeat Malayalam

ജയറാമിനെ നായകനാക്കി ഒരുക്കുന്ന തിരുവമ്പാടി തമ്പാന്റെ റിലീസിന് മാറ്റം. ഏപ്രില്‍ 20ന് തിയറ്ററുകളിലെത്തുമെന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം ആനപ്രേമികളുടെ കഥപറയുന്ന ചിത്രത്തില്‍ കന്നഡ താരം ഹരിപ്രിയയാണ് നായിക. ജയറാമിനൊപ്പം നെടുമുടി വേണുവും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Thiruvambady Thamban

മലയാളത്തില്‍ ആനക്കഥകള്‍ പറഞ്ഞ ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാമിന്റെ വ്യത്യസ്തമായ ഒരാനക്കഥയാണ് തിരുവമ്പാടി തമ്പാന്‍. ഇതൊരാനക്കഥയല്ല, ആനപ്രേമികളുടെ കഥയാണെന്നാണ് സംവിധായകന്‍ പത്മകുമാര്‍ പറയുന്നത്.

ശക്തന്‍ തമ്പുരാന്റെ കാലത്ത് വ്യാപാരത്തിനായി തൃശൂരില്‍ പാര്‍പ്പുറപ്പിച്ച 64 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരാണ് തിരുവമ്പാടി ആലങ്ങാട് മാളികക്കാര്‍. പാരമ്പര്യമായി ആനക്കമ്പക്കാരായ ഈ തറവാട്ടിലെ ഇന്നത്തെ തലമുറക്കാരാണ് തിരുവമ്പാടി മാത്തന്‍ തരകനും മകന്‍ തിരുവമ്പാടി തമ്പാനും. ഇന്ന് ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ആന കോണ്‍ട്രാക്ടറാണിവര്‍. അവര്‍ക്ക് കൂട്ടായി അമ്മാവനായ കുഞ്ഞൂഞ്ഞ് മാപ്പിളയും ഉണ്ട്.

നാട്ടിലെ ഉത്രംകര ക്ഷേത്രത്തിലെ പൂരത്തിന് ആനയെ കൊണ്ടുവരാന്‍ മാത്തന്‍ തരകനും തമ്പാനും അമ്മാവന്‍ കുഞ്ഞൂഞ്ഞും ചേര്‍ന്ന് സോന്‍പൂരിലെ ഗജമേളയില്‍ പോയി തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് തിരുവമ്പാടി തമ്പാന്റെ പശ്ചാത്തലം. ചിത്രത്തില്‍ ആലങ്ങാട്ട് മാത്തന്‍ തരകനായി ജഗതി ശ്രീകുമാറും മകന്‍ തിരുവമ്പാടി തമ്പാനായി ജയറാമും അമ്മാവന്‍ കുഞ്ഞൂഞ്ഞ് ആയി നെടുമുടി വേണുവും വേഷമിടുന്നു.

ആന ഒരു പ്രധാന കഥാപാത്രമായി വരുന്ന സിനിമയുടെ റിലീസ് നീളാന്‍ കാരണവും ആനയാണെന്നാണ് റിയുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിയ്ക്കാന്‍ വൈകുന്നതാണ് തിരുവമ്പാടി തമ്പാന് വിനയായിരിക്കുന്നത്

English summary
Director M Padmakumar’s Jayaram starrer Thiruvambady Thamban, which was scheduled for this week, has been postponed now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam