»   » കുവൈത്ത് മസ്താന്‍: മിമിക്രിക്കാരുടെ കഥ തുടരുന്നു

കുവൈത്ത് മസ്താന്‍: മിമിക്രിക്കാരുടെ കഥ തുടരുന്നു

Posted By:
Subscribe to Filmibeat Malayalam

കാസര്‍കോട് കാദര്‍ഭായിയുടെ തുടര്‍ച്ചയായി സംവിധായകന്‍ തുളസീദാസ് ഒരുക്കുന്ന ചിത്രത്തിന് കുവൈത്ത് മസ്താന്‍ എന്ന് പേരിട്ടു.

കഴിഞ്ഞ വര്‍ഷങ്ങളിലെ സൂപ്പര്‍ഹിറ്റുകളായ ടുഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് എന്നീ സിനിമകളില്‍ ഒന്നിച്ച സിദ്ദിഖ്, ജഗദീഷ്, അശോകന്‍ കൂട്ടുകെട്ട് തന്നെയാണ് കുവൈത്ത് മസ്താനിലും അണിനിരക്കുന്നത്.

കലാഭവന്‍ അന്‍സാര്‍ ഒരുക്കുന്ന കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് കലൂര്‍ ഡെന്നീസാണ്. തൊണ്ണൂറുകളില്‍ ചരിത്ര വിജയം നേടിയ മിമിക്‌സ് പരേഡിന്റെ മൂന്നാം ഭാഗമെന്ന് വിശേഷിപ്പിയ്ക്കാവുന്ന ചിത്രത്തില്‍ പുതുതലമുറയിലെ മിമിക്രി കലാകാരന്‍മാരും അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam