»   » ലക്ഷ്മി റായ് സല്‍മാന്റെ നായികയാവുന്നു

ലക്ഷ്മി റായ് സല്‍മാന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ലക്ഷ്മി റായിയും ഒടുവില്‍ ബോളിവുഡില്‍ എത്തുന്നു. നടനും, സംവിധായകനുമായ രാഘവ ലോറന്‍സിന്റെ കാഞ്ചനയെന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ലക്ഷ്മി അഭിനയിക്കാന്‍ പോകുന്നതെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. തമിഴിലും തെലുങ്കിലും ഹിറ്റായിരുന്ന ഈ ചിത്രം ഹിന്ദിയിലെടുക്കുമ്പോള്‍ സല്‍മാന്‍ നായകനാകുമത്രേ. തമിഴിലും തെലുങ്കിലും ലക്ഷ്മി റായ് തന്നെയായിരുന്നു നായിക.

ചിത്രം ഹിന്ദിയിലെടുക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇതുവരെയുള്ള കാര്യങ്ങളനുസരിച്ച് ഹിന്ദി പതിപ്പില്‍ താന്‍തന്നെയായിരിക്കും നായികയെന്നും ലക്ഷ്മി പറയുന്നു. പടം കണ്ടപ്പോള്‍ സല്‍മാന് ഇഷ്ടപ്പെട്ടെന്നും അത് ഹിന്ദിയിലെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം തന്നെയാണ് ലോറന്‍സിനോട് സംസാരിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

കാഞ്ചന തനിയ്‌ക്കെന്തുകൊണ്ടും ഒരു ഭാഗ്യചിത്രമാണെന്നാണ് ല്ക്ഷ്മി പറയുന്നത്. ഇപ്പോള്‍ താരം ലണ്ടനിലാണുള്ളത്. അവിടത്തെ തിയേറ്ററില്‍ കാഞ്ചനകാണാനെത്തിയവരുടെ പ്രതികരണം കണ്ട് താനിയ്‌ക്കേറെ സന്തോഷം തോന്നിയെന്നും താരം പറയുന്നു.

ഇപ്പോള്‍ മങ്കാത്ത എന്ന തമിഴ് ചിത്രത്തിലും പ്രിയദര്‍ശന്റെതുള്‍പ്പെടെയുള്ള മൂന്ന് മലയാളം ചിത്രങ്ങളിലും അഭിനയിച്ചുവരുകയാണ് ലക്ഷ്മി. തെലുങ്കിലും തമിഴിലും അഭിനയിച്ചശേഷം മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയ ലക്ഷ്മിയ്ക്ക് ഒട്ടേറെ നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. വെറും ഗ്ലാമര്‍താരമെന്നതിലുപരി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ ഈ താരത്തിന് കിട്ടിയത് മലയാളത്തില്‍ നിന്നാണ്.

English summary
Lakshmi Rai is on a high. Post Kanchana, she has been flooded with offers, not just from the south but also from Bollywood. Buzz is that she would be reprising her role in the Hindi remake of Kanchana, which may have Bollywood biggie Salman Khan playing the lead

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam