»   » അതിഥിയാവാന്‍ ലാലില്ല; പകരം സുരേഷ് ഗോപി

അതിഥിയാവാന്‍ ലാലില്ല; പകരം സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
Mohanlal
തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ച് മുന്നേറുന്നവനാണ് യഥാര്‍ത്ഥ നായകന്‍. അങ്ങനെയാണെങ്കില്‍ വിജയം എപ്പോഴും അവനെ തേടിയെത്തും. അത്തരമൊരു പാഠം നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഉള്‍ക്കൊണ്ടിരിയ്ക്കുന്നു. യാതൊരു വിവേനവുമില്ലാതെ സുഹൃദ്ബന്ധങ്ങളുടെ പുറത്ത് വിട്ടുവീഴ്ചകള്‍ക്ക് തയാറായി അഭിനയിക്കാന്‍ തയാറാകുന്ന നടനാണ് ലാലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഇപ്പോഴിതാ ലാലും തന്റെ പോളിസി മാറ്റുകയാണ്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മമ്മി ആന്‍ഡ് മീയില്‍ നിന്ന് പിന്‍മാറിക്കൊണ്ടാണ് ലാല്‍ തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. മമ്മി ആന്‍ഡ് മിയിലെ ചെറുതാണെങ്കിലും ഏറെ പ്രധാന്യമുള്ള വേഷത്തില്‍ അഭിനയിക്കാന്‍ നേരത്തെ ലാല്‍ സമ്മതിച്ചിരുന്നു.

എന്നാല്‍ ഏയ്ഞ്ചല്‍ ജോണിനേറ്റ തിരിച്ചടി ലാലിനെ ഇരുത്തി ചിന്തിപ്പിച്ചുവെന്ന് വേണം കരുതാന്‍. ചിത്രത്തിലെ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ ലാല്‍ വിസമ്മതം പ്രകടിപ്പിച്ചുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .എന്തായാലും ലാല്‍ പിന്‍മാറിയതോടെ മറ്റൊരു സൂപ്പര്‍ താരമായ സുരേഷ് ഗോപിയ്ക്ക് ആ വേഷം നല്‍കാനാണ് സംവിധായകന്റെ തീരുമാനം. ജിത്തുവിന്റെ അവസാന ചിത്രമായ ഡിറ്റക്ടീവിലും സുരേഷ് ഗോപി തന്നെയായിരുന്നു നായകന്‍.

നീലത്താമര ഫെയിം അര്‍ച്ചന കവിയും ഉര്‍വശിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മുകേഷും കുഞ്ചാക്കോ ബോബനുമാണ് നായകന്‍മാര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam