ലാലിന്റെ സ്വപ്‌നമാളിക തിയറ്ററുകളിലേക്ക്

ലാല്‍ അഭിനയിക്കുന്നുവെന്നത് മാത്രമല്ല, മലയാളത്തിന്റെ പ്രിയ താരം ആദ്യമായി കഥയെഴുതിയ ചിത്രമെന്ന പ്രത്യേകതയുമായാണ് സ്വപ്‌നമാളിക തിയറ്ററുകളിലെത്തുന്നത്. പ്രണയവും ആത്മീയതയും പശ്ചാത്തലമാവുന്ന സിനിമ ബനാറസ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.
ക്യാന്‍സര്‍ രോഗ ചികിത്സകനായ ഡോക്ടര്‍ അപ്പു നായര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഡോക്ടര്‍ അപ്പു ബനാറസിലെത്തുന്നു. അവിടെ വെച്ച് വിദേശിയായ ഇല്യാനയെന്ന യുവതിയെ അപ്പു പരിചയപ്പെടുന്നതോടെയാണ് സ്വപ്‌നമാളികയുടെ കഥ ചുരുള്‍ നിവരുന്നത്.
സുരേഷ് ബാബു തിരക്കഥയൊരുക്കിയ സ്വപ്‌നമാളികയുടെ സംവിധായകന്‍ ദേവരാജനാണ്. അണിയറപ്രവര്‍ത്തകര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം സ്വപ്‌നമാളികയുടെ ഷൂട്ടിങ് പലപ്പോഴും തടസ്സപ്പെട്ടിരുന്നു.


Click it and Unblock the Notifications











