»   » ലാല്‍ജോസ് വീണ്ടും സംവിധായകന്‍!

ലാല്‍ജോസ് വീണ്ടും സംവിധായകന്‍!

Posted By:
Subscribe to Filmibeat Malayalam
Laljose
മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ലാല്‍ജോസ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടറിലൂടെയാണ് ലാല്‍ജോസ് വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥകള്‍ കുറച്ചൊക്കെ പറയുന്ന ബെസ്റ്റ് ആക്ടറില്‍ ലാല്‍ജോസ് എന്ന സംവിധായകനായി തന്നെയാണ് അദ്ദേഹം വേഷമിടുന്നത്.
ഇതിന് മുമ്പ് രഞ്ജിത്തിന്റെ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലും ലാല്‍ജോസ് സമാനമായ വേഷം കൈകാര്യം ചെയ്തിരുന്നു.

ബെസ്റ്റ് ആക്ടറിലെ റോള്‍ ഒരുദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതിന് ശേഷം പുതിയ ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ സെറ്റിലേക്ക് ലാല്‍ജോസ് മടങ്ങി ആന്‍ ആഗസ്റ്റിന്‍ എന്ന പുതുമുഖം നായികയാവുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഇതിനിടെ മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റ കസിന്‍ എന്ന ചിത്രത്തിന്റെ കടലാസ് ജോലികളും ലാല്‍ജോസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മെഗാ പ്രൊജക്ടിന്റെ ഷൂട്ടിങ് 2010 അവസാനം തുടങ്ങാനാണ് ലാല്‍ജോസ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam